HOME
DETAILS

'മുക്കം മാസ്റ്റര്‍ പ്ലാന്‍ 2037':വികസനക്കുതിപ്പിനൊരുങ്ങി മുക്കം

  
backup
July 29 2017 | 21:07 PM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8

മുക്കം: വികസനക്കുതിപ്പിന് കാലെടുത്ത് വച്ച് മുക്കം നഗരസഭ. 20 വര്‍ഷം കൊണ്ട് വിവിധ പദ്ധതികള്‍ നടപ്പാക്കിയാണ് മലയോര മേഖലയുടെ സിരാ കേന്ദ്രമെന്നറിയപ്പെടുന്ന മുക്കത്തെ ഉന്നതിയിലെത്തിക്കാന്‍ നഗരസഭ പരിശ്രമിക്കുന്നത്. ഇതിനായുള്ള 'മുക്കം മാസ്റ്റര്‍ പ്ലാന്‍ 2037' പദ്ധതി നഗരസഭയില്‍ തുടക്കം കുറിച്ചു. 20 വര്‍ഷം കൊണ്ട് സമ്പൂര്‍ണമായും വികസനം നേടിയ നഗരസഭയാക്കി മുക്കത്തെ മാറ്റുമെന്നാണ് പ്രഖ്യാപനം.
ഇതിന്റെ ഭാഗമായി നേരത്തെ നടന്ന ശില്‍പ്പശാലയില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച്  ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫിസറുടെ നേതൃത്വത്തില്‍ സര്‍വേ പൂര്‍ത്തീകരിച്ച് നഗരസഭയ്ക്ക് കൈമാറും. ഇതില്‍ നിന്നും നഗരസഭയുടെ കാര്‍ഷിക മേഖലയുടേയും വീടുകളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും അടക്കം മുഴുവന്‍ വിവരങ്ങളും നഗരസഭക്ക് ലഭിക്കും. ഇതിന്റെ കരട് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി അംഗീകാരം നേടും. തുടര്‍ന്ന് കരട് രേഖ പ്രസിദ്ധീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് നഗരസഭ ഭരണ സമിതി ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി മത്സര പരിപാടികളും സംഘടിപ്പിച്ചു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. എല്‍.പി വിദ്യാര്‍ഥികള്‍ക്കായി 'കളിമുക്കം, കളിമുറ്റം' എന്ന പേരില്‍ ചിത്രരചനയും യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി 'എന്റെ മുക്കം എന്റെ സ്വപ്നത്തില്‍' എന്ന വിഷയത്തില്‍ പെന്‍സില്‍ ഡ്രോയിങും ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി 'മുക്കം പട്ടണം; ഇന്നിന്റെ ആകുലതകളും നാളെയുടെ വികസന സങ്കല്‍പ്പങ്ങളും' എന്ന വിഷയത്തില്‍ ഉപന്യാസ രചനയുമാണ് സംഘടിപ്പിച്ചത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി 'മുക്കം പട്ടണം കുരുക്കില്ലാത്ത ഗതാഗതം; കുറ്റമറ്റ നിര്‍വഹണം' എന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് നിര്‍മാണവും സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
മുക്കം ഓര്‍ഫനേജ് സ്‌കൂളില്‍ നടന്ന മത്സരം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. അബ്ദു അധ്യക്ഷനായി. പി. പ്രശോഭ് കുമാര്‍, മുക്കം വിജയന്‍, പി. ബ്രിജേഷ്, അബ്ദുല്‍ ഗഫൂര്‍, അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫിസര്‍ ഷമീര്‍, റിയാസ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  a few seconds ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  12 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  15 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  29 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  35 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  40 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago