പ്രതീക്ഷയേകി എല്‍.ഡി.സി: നഗരം നിറഞ്ഞു
കോഴിക്കോട്: എല്‍.ഡി.സി പരീക്ഷാദിനത്തില്‍ നഗരത്തില്‍ തിരക്കോട് തിരക്ക്. പരീക്ഷ എഴുതാന്‍ എത്തിയവരുടെയും കൂട്ടിനെത്തിയ ബന്ധുക്കളുടെയും വാഹനങ്ങളുമായി നഗരം നിറഞ്ഞു.
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തകയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷയാണ് ഇന്നലെ നടന്നത്. ഉച്ചയ്ക്ക് 1.30 നായിരുന്നു പരീക്ഷ. അതിരാവിലെ തന്നെ മിക്കവരും നഗരത്തിലെത്തിയിരുന്നു. അതിനാല്‍ രാവിലെ തന്നെ ബസുകളിലും മറ്റും തിരക്ക് തുടങ്ങി. നിരവധി പേര്‍ സ്വകാര്യ വാഹനങ്ങളില്‍ പരീക്ഷ എഴുതാന്‍ എത്തിയതിനാല്‍ പരീക്ഷാ സെന്ററുകളുടെ സമീപത്ത് റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
3.15 ന് പരീക്ഷ കഴിഞ്ഞതോടെ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനിലുമായി തിരക്ക്. കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലും പരീക്ഷാ സെന്ററുണ്ടായിരുന്നാല്‍ രാത്രി വൈകിയും തിരക്ക് തുടര്‍ന്നു. പരീക്ഷ പൊതുവെ എളുപ്പമാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ വിലയിരുത്തല്‍. സിലബസില്‍ ഒതുങ്ങി നിന്നുള്ള ചോദ്യമായിരുന്നു അധികവും. കണ്ണൂര്‍ ജില്ലയിലെ പരീക്ഷ കഠിനമായതിനാല്‍ പരീക്ഷ വിഷമമായിരിക്കുമെന്ന് കരുതി പരീക്ഷാഹാളില്‍ എത്തിയവര്‍ക്ക് അതിനാല്‍ തന്നെ ആശ്വാസമായി. കട്ട്ഓഫ് മാര്‍ക്ക് 65-70 ആയിരിക്കുമെന്നാണ് ആദ്യ കണക്കൂകൂട്ടല്‍. കോഴിക്കോടിനു പുറമെ ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലും ഇന്നലെ പരീക്ഷയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."