പൊലിസില്‍ വനിതാ കമാന്റോ വിഭാഗം രൂപീകരിക്കും: ഡി.ജി.പി
കോഴിക്കോട്: സംസ്ഥാന പൊലിസ് സേനയില്‍ വനിതാ കമാന്റോ വിഭാഗം രൂപീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. 50 വനിതകളായിരിക്കും ആദ്യഘട്ടത്തില്‍ കമാന്റോയില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നുബെഹ്റ.
സോഷ്യല്‍ പൊലിസിങിനു കമാണ്ടോകളുടെ ആവശ്യമില്ല. എന്നാല്‍ ഇവിടെ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടുവരികയാണ്. ജിഹാദി പ്രവര്‍ത്തനം കൂടുന്നു.സിറിയയിലും അഫ്ഗാനിസ്ഥാനിലും പോകുന്നവര്‍ വര്‍ധിക്കുന്നു. കണ്ണൂരിലും കോഴിക്കോട്ടും തീവ്രവാദ അക്രമം വരില്ലെന്നു പറയാന്‍ പറ്റുമോ. അത്തരം സാഹചര്യം നമ്മള് മുന്‍കുട്ടി കണേണ്ടതുണ്ട്. വനിതകള്‍ കമാന്റോ വിഭാഗത്തിലേക്കു വരുന്നതിനെ പൊലിസ് ഓഫിസര്‍മാര്‍ പ്രോത്സാഹിപ്പിക്കണമെന്നും ഡി.ജി.പി പറഞ്ഞു.
സംസ്ഥാനത്ത് പോക്സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ 78 ശതമാനവും കോടതിയില്‍ തള്ളിപോവുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 22 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ഇതിന്റെ കാരണം അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണ്. കുട്ടികളില്‍ നിന്നു വേണ്ടരീതിയില്‍ മൊഴിയെടുക്കാന്‍ പൊലിസിനു കഴിയുന്നില്ല. സ്നേഹത്തോടെ പെരുമാറിയാല്മാത്രമേ അവരില്‍ നിന്നു വിവരങ്ങള്‍ കിട്ടുകയുള്ളു. അതിനാല്‍ സ്റ്റേഷന് എസ്.ഐമാര്‍ക്ക് പോക്സോ നിയമം സംബന്ധിച്ച് പരിശീലനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേസന്വേഷണം ഫലപ്രദമായാല്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണവും കുടുമെന്നും ഡി.ജി.പി പറഞ്ഞു.മോഡേണ്‍ ആയി ചിന്തിച്ചില്ലെങ്കില്‍ പൊലിസ് സേനയെ ആധുനികവല്ക്കരിക്കാന് കഴിയില്ല. ആധുനികവല്‍ക്കരണം ജനങ്ങള്‍ക്കും പൊലിസിനും വേണ്ടിയുള്ളതാണ്. കേസന്വേഷണം നടത്തുന്നതു സംബന്ധിച്ച് ഇന്‍സ്പെക്ടര്‍മാര്‍ക്കും ഡിവൈ.എസ്.പിമാര്‍ക്കും അഞ്ചു ദിവസത്തെ പരിശീലനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡി.കെ പൃഥിരാജ് അധ്യക്ഷനായി. സപീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ആംഡ് ബറ്റാലിയന് ഡി.ഐ.ജി ഷഫീന് അഹമ്മദ്, പൊലിസ് ആസ്ഥാനത്തെ എ.ഐ.ജി രാഹുല്‍ ആര്.നായര്‍, പോലിസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.ജി അനില്‍കുമാര്‍, വി.കെ പൗലോസ്, ആര്. പ്രശാന്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."