കറുത്ത ഇടനാഴിയിലെ ജീവിതത്തില്‍ മാജിക്ക് അനന്തുവിന് ജീവിതമാണെങ്കില്‍ പ്രസംഗം ജീവന കലയാണ്
നെയ്യാറ്റിന്‍കര: കറുത്ത ഇടനാഴിയിലെ ജീവിതത്തില്‍ മാജിക്കിന്റെ വര്‍ണങ്ങള്‍ അനന്തുവിനു ജീവിതമാണെങ്കില്‍ പ്രസംഗവും പഠനവും ജീവനകലയാണ്. പന്ത്രണ്ടാം ക്ലാസുകാരനായ അനന്തുവിനു മാജിക് ജീവിതമാണ്. എന്നാല്‍ പ്രസംഗ കലയാകട്ടെ ജീവനുമാണ്. ഇത്തവണയും പ്രസംഗം എച്ച് എസ് എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് അനന്തു. ഒന്‍പതു വര്‍ഷമായി അനന്തു മാജിക്കിന്റെ മായാലോകത്ത് തന്റെ ജീവിത സ്വപ്നങ്ങള്‍ നെയ്യുകയാണ്. മാജിക് കലയോട് അഭിനിവേശം ആരംഭിച്ചതോടെ മാജിക്കിന്റെ കുലപതിയായ മുതുകാടിനൊപ്പം കൂടുകയായിരുന്നു.
2009ല്‍ ആരംഭിച്ചു 2018ല്‍ എത്തിയപ്പോള്‍ ആയിരം വേദി പങ്കിട്ടിരിക്കുകയാണ് അനന്തു. മദ്യ, മയക്കുമരുന്ന്, പരിസ്ഥിതി ബോധവല്‍ക്കരണ മാജിക് ആണ് അവതരിപ്പിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് പിതാവ് സുരേഷ് മരിച്ചു. ഇതോടെ അമ്മ ബിന്ദുവും അനന്തുവും പൂജപ്പുരയിലേ വാടക വീട്ടിലാണ് കഴിയുന്നത്. ഇപ്പോള്‍ കുടുമ്പത്തിന്റെ ഏക ആശ്രയം മാജിക്കിലൂടെ നേടുന്ന അനന്തുവിന്റെ വരുമാനമാണ്.
ഇതിനിടയിലാണ് പഠനത്തിനും മറ്റു പ്രസംഗ കലകള്‍ക്കും സമയം കണ്ടെത്തുന്നത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അനന്തു നിലവില്‍ അമേരിക്കയിലെ ഒരു അധ്യാപകന്റെ കീഴില്‍ മാജിക്കല്‍ മെന്റലിസം ഓണ്‍ലൈനില്‍കൂടി പഠനം നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."