അഞ്ച് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രം ഓടുന്ന ദേശസാല്‍കൃത റൂട്ടുകളില്‍ നിയമ വിരുദ്ധമായി സര്‍വിസ് നടത്തിയ സ്വകാര്യ ബസുകള്‍ക്ക് മൂക്കുകയറിട്ടു. കോഴിക്കോട്- സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന അഞ്ചോളം ബസുകളുടെ പെര്‍മിറ്റാണ് ആര്‍.ടി.എ താല്‍കാലികമായി റദ്ദാക്കിയത്.
കെ.എസ്.ആര്‍.ടി.സിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന കെ.എല്‍ 57 എല്‍ 3374 ചൈത്രം, കെ.എല്‍ 57 ബി 4601 ലക്ഷ്മി എന്നീ ബസുകളുടെ പെര്‍മിറ്റ് ജൂലൈ 30 മുതല്‍ 30 ദിവസത്തേക്കാണ് റദ്ദാക്കിയത്. കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന കെ.എല്‍ 57 ജി 3016 സോന, നമ്പ്യാര്‍കുന്ന്-കോഴിക്കോട് റൂട്ടിലോടുന്ന കെ.എല്‍ 73 9279 സെന്റ് മേരീസ് എന്നീ ബസുകളുടെ പെര്‍മിറ്റ് ജൂലൈ 30 മുതല്‍ 15 ദിവസത്തേക്കും കോഴിക്കോട്-പുല്‍പ്പള്ളി റൂട്ടിലോടുന്ന കെ.എല്‍ 47 എഫ് 6399 തേജ്‌ന ബസിന്റെ പെര്‍മിറ്റ് ജൂലൈ 30 മുതല്‍ ഒരാഴ്ചത്തേക്കുമാണ് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."