കൗമാര കലോത്സവത്തിന് തിരശീല
നെയ്യാറ്റിന്‍കര: പ്രളയദുരത്തിന്റെ പശ്ചാത്തലത്തില്‍ ആരവങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി നടത്തിയ രണ്ട് ദിവസത്തെ ജില്ലാ കലോത്സവത്തിന് തിരശീല വീണു. ഇന്നലെ രാത്രി വളരെ വൈകിയാണ് നെയ്യാറ്റിന്‍കരയിലെ വിവിധ വേദികളിലായി നടന്നിരുന്ന കലോത്സവത്തിന് തിരശീല വീണത്്. പതിവു പോലെ സമാപന ദിവസമായ ഇന്നലെയും വളരെ വൈകിയാണ് വിവിധ വേദികളില്‍ പരിപാടികള്‍ ആരംഭിച്ചത്. മത്സരത്തിന്റെ ഫലങ്ങളും വളരെ വൈകി മാത്രമാണ് ലഭിച്ചത്. സമാപനദിവസമായ ഇന്നലെ മുന്‍നിശ്ചയിച്ച പ്രകാരമുളള സ്റ്റേജുകളിലെ പരിപാടികള്‍ അറിയിപ്പില്ലാതെ മാറ്റിയത് ശക്തമായ പ്രതിഷേധത്തിന് കാരണമായി. ഒന്നാം ദിവസത്തെ പോലെ തന്നെ സമാപന ദിവസമായ ഇന്നലെയും വേദികളില്‍ നിറഞ്ഞ സദസ് ഉണ്ടായിരുന്നില്ല. പലയിടത്തും വേദികള്‍ക്ക് മുന്നില്‍ വിധികര്‍ത്താക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റേജ് ഒന്നില്‍ ആദ്യം തുടങ്ങിയ മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും കാണികളുടെ എണ്ണത്തില്‍ തിരക്കുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."