HOME
DETAILS

യമന്‍ സമാധാന കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; ഹൂതികള്‍ ഡിസംബര്‍ മൂന്നിന് സ്വീഡനില്‍ എത്തും

  
backup
November 30 2018 | 04:11 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a5%e0%b4%be

റിയാദ്: വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന യമന്‍ യുദ്ധത്തിന് അറുതിയായേക്കും. യുദ്ധത്തിലേര്‍പ്പെട്ട യമന്‍ ഔദ്യോഗിക സര്‍ക്കാരിന് പുറമെ വിമത വിഭാഗമായ ഹൂതികള്‍ കൂടി സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്നദ്ധതയറിയിച്ചു രംഗത്തെത്തിയതാണ് പ്രതീക്ഷക്കു വഴിയൊരുക്കുന്നത്. സ്വീഡനില്‍ അടുത്തയാഴ്ച്ച നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി വിമത വിഭാഗമായ ഹൂതികള്‍ ഡിസംബര്‍ മൂന്നിന് എത്തിച്ചേരുമെന്ന് ഹൂതി വിഭാഗം സമാധാന ചര്‍ച്ച സംഘത്തലവനും സുപ്രീം റവല്യഷനറി കമ്മിറ്റി നേതാവ് കൂടിയായ മുഹമ്മദ് അലി അല്‍ ഹൂതി വ്യക്തമാക്കി.

അതേസമയം, ഹൂതി സംഘത്തിന് സ്വീഡനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് യാത്രാ സുരക്ഷയൊരുക്കാന്‍ ഐക്യ രാഷ്ട്ര സഭയും അനുബന്ധ സംഘടനകളും സന്നദ്ധമാകണമെന്നും ഇദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം, അടുത്തയാഴ്ച്ച ഹൂതികള്‍ ചര്‍ച്ചക്കായി സ്വീഡനില്‍ എത്തിയ ശേഷമേ യമന്‍ ഔദ്യോഗിക സംഘം യമനില്‍ എത്തിച്ചേരുകയുള്ളൂവെന്നു വിവിധ കേന്ദ്രങ്ങക്കെ ഉദ്ധരിച്ച് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മാസം മുന്‍പ് ജനീവയില്‍ വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചയില്‍ അവസാന നിമിഷം സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് ഹൂതികള്‍ ചര്‍ച്ചകളില്‍ നിന്നും പിന്മാറിയതോടെ ചര്‍ച്ച പൊളിഞ്ഞിരുന്നു.

സ്വീഡന്‍ സമാധാന ചര്‍ച്ചയോടെ യമന്‍ യുദ്ധത്തിന് അവസാനമാകുമെന്നു പ്രതീക്ഷിക്കുന്നതായി യമനിലെ ബ്രിട്ടന്‍ അംബാസിഡറും പറഞ്ഞു. യമനുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട നിമിഷങ്ങളാണ് വരുന്നതെന്ന് യു എന്‍ ചീഫ് അന്റോണിയോ ഗുട്ടെര്‍സ് മാധ്യമ പ്രവര്‍ത്തകരോട് പങ്കു വെച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി യു എന്നിന്റെ യമന്‍ സമാധാന ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്സ് യമനിലെ സന്‍ആയിലെത്തി വിമത വിഭാഗവുമായും യമന്‍ സര്‍ക്കാരുമായും ചര്‍ച്ചകള്‍ നടത്തുകയും തുടര്‍ന്ന് യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട സഊദിയുമായി റിയാദില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. സമാധാന ചര്‍ച്ചകളില്‍ ഏറ്റവും പ്രതിന് സന്ധി സൃഷ്ടിക്കുന്ന ഹുദൈദ നഗരത്തെയും തുറമുഖത്തെയും സംബന്ധിച്ചുള്ള പ്രശ്‌നങ്ങളില്‍ ധാരണയായതായാണ് വിവരം. നിലവില്‍ ഇവിടെ ഭരണം കയ്യാളുന്ന വിമത വിഭാഗം ഇതിന്റെ ഉത്തരവാദിത്വം യു എന്നിന് കൈമാറാന്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago