കലാകാരന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം നടപടി നിര്‍ഭാഗ്യകരം - എസ്.എന്‍.ഡി.പി
മാവേലിക്കര: കുത്തിയോട്ട വഴിപാടുകളില്‍ പങ്കെടുക്കുന്നതിന് വിജയരാഘവ കുറുപ്പിനും യുവപ്രതിഭകളായ പ്രദീപിനും പ്രമോദിനും രണ്ട് വര്‍ഷകാലത്തേക്ക് ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത് നിര്‍ഭാഗ്യകരമായ നടപടിയാണെന്ന് എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂനിയന്‍ സെക്രട്ടറി ബി. സുരേഷ് ബാബു പറഞ്ഞു.
അനുഷ്ഠാനകലയെ ഭക്തിപൂര്‍വം ഉപാസിക്കുന്ന ഇവര്‍ക്ക് വിദേശരാജ്യങ്ങളിലെ സാഹചര്യങ്ങളില്‍ സംഭവിച്ചുപോയ നിര്‍ദ്ദോഷമായ തെറ്റുകളുടെ പേരിലാണ് വിലക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. ജാതിമത ചിന്തകള്‍ക്ക് അതീതമായി വര്‍ഷങ്ങളിലൂടെ ലഭിച്ച പരിശീലനവും പരിചയവും പരിഗണിക്കാതെ രണ്ട് സമിതികളോടും വിശദീകരണം പോലും ചോദിക്കാതെ ഏകപക്ഷീയമായാണ് തീരുമാനം എടുത്തത്.
കരകളുടെ ഐക്യത്തിനും സാഹോദര്യത്തിനും ഈ നടപടി ദോഷകരമാണന്നും ഇതിന് പരിഹാരം കാണണമെന്നുള്ള പേള എന്‍.എസ്.എസ് കരയോഗത്തിന്റെ നിലപാട് അഭിനന്ദനീയമാണ്. അടുത്ത ചെട്ടികുളങ്ങര ഭരണി മഹോത്സവത്തിന് മുന്‍പ് അപരിഷ്‌കൃതമായ നടപടികള്‍ പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നാണ് മാവേലിക്കര എസ്.എന്‍.ഡി.പി യൂനിയന്റെ നിലപാടെന്ന് യൂനിയന്‍ സെക്രട്ടറി അറിയിച്ചു.
ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷനും കുത്തിയോട്ട ആശാന്‍മാരുമായി സൗഹാര്‍ദ്ദത്തോടുകൂടി കൂടിയാലോചിച്ച് മാന്യമായ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."