HOME
DETAILS

പ്രവാചകൻ വിശ്രമിച്ചെന്നു കരുതുന്ന ഐനുസ്സാറയെ കുറിച്ചുള്ള ഡോക്യുമെന്ററി ശ്രദ്ധേയമായി  

  
backup
November 21 2019 | 09:11 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b5%bb-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8

ദമാം: ചരിത്രാന്വേഷകർക്കും പഠിതാക്കൾക്കും ഏറെ വിലപ്പെട്ട വിവരങ്ങൾ സമ്മാനിച്ച പ്രവാചകൻ വിശ്രമിച്ചെന്നു കരുതുന്ന ഐനുസ്സാറയെ കുറിച്ചുള്ള ഡോക്യുമെന്ററി ശ്രദ്ധേയമായി. സഊദികൾക്കെന്ന പോലെ തന്നെ കിഴക്കൻ സഊദിയിൽ വർഷങ്ങളായി പ്രവാസികളായി കഴിഞ്ഞവർക്ക് പോലും അജ്ഞാതമായിരുന്ന പ്രവാചകന്റെ കാൽപാദമേറ്റ് പവിത്രമായ പ്രദേശം ഐനുസ്സാറയെ കുറിച്ച് ആസാർ ടിവിയാണ് പരിചയെപ്പെടുത്തിയത്.  നിരവധി ചരിത്ര പ്രദേശങ്ങൾ വിവിധയിടങ്ങളിൽ ഉണ്ടെന്ന് കേട്ട് കേൾവി മാത്രമായി മാറുന്നവർക്കിടയിൽ ദൃശ്യ ചാരുത പകർന്നു നൽകുന്ന ആസാർ ടിവിയുടെ 5 മത്തെ എപ്പിസോഡിലാണ്  ദമാമിൽ മുഹമ്മദ് നബി (സ) വിശ്രമിച്ചുവെന്ന് കരുതപ്പെടുന്ന  തടാകമായ ഐനുസ്സാറയെ കുറിച്ച് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. വിവിധ പ്രദേശങ്ങളുടെ  ഇസ്‌ലാമിക ചരിത്രം അനാവരണം ചെയ്യുന്ന പ്രത്യേക പരിപാടിയാണ് ആസാർ ടിവിയുടേത്.
       പ്രവാചകർ മുഹമ്മദ് നബി സന്ദർശിച്ചതായി ഹദീസുകളിൽ വന്ന സാറ തടാകത്തെ കുറിച്ചുള്ള വിവരണമാണ് പുതിയ എപ്പിസോഡിലുള്ളത്. ചരിത്രഗവേഷകരുടേയും പണ്ഡിതന്മാരുടേയും പ്രസതാവനകൾ ഉദ്ധരിച്ച് കിഴക്കൻ സഊദിയിലെ ദമാമിലെ അവാമിയക്കടുത്തുള്ള  സാറാ തടാകത്തിലാവാം പ്രവാചകർ സന്ദർശനം നടത്തിയതെന്ന് ഡോക്യുമെന്ററി പറയുന്നു. അറബ് ചക്രവർത്തിമാരുടെ പ്രതാപത്തിന്റെയും  ആഢ്യത്വത്തിന്റേയും പ്രതീകമായ  കുളിപ്പുരകളിലൊന്നായ ഹമ്മാം അബൂ ലൂസ, ഖത്വീഫിയൻ ജനതയുടെ ഗ്രാമീണവും നൈസർഗ്ഗികവുമായ കരകൗശല വിദഗ്‌ധൻ മൻസൂർ മദനിയുമായുള്ള സംഭാഷണം  ഈന്തപ്പനയോലകളിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന കരവിരുതുകൾ എന്നിവ   ഈ ഡോക്യുമെന്ററിയെ കൂടുതൽ ഹൃദ്യവും മനോഹരവുമാക്കുന്നു.
        ഇക്കഴിഞ്ഞ ജൂലൈ 4 നു ദമാം കിങ്ങ് ഫഹദ് പ്രെടോളിയം യൂണിവേഴ്‌സിറ്റി ഇസ്ലാമിക് സ്റ്റഡീസ്  ആൻഡ് ലാംഗ്വേജസ് വിഭാഗം തലവൻ ഡോ: അബ്‌ദുറഹ്‌മാൻ അൽ ഹൗസാവിയാണ് ചരിത്ര ഗവേഷണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ആസാർ ചരിത്ര പരിപാടികളുടെ  ഔദ്യോഗികമായ ഉത്ഘാടനം നിർവ്വഹിച്ചത്. അഞ്ചു മാസങ്ങൾക്കകം കറാമത്തികളുടെ കഅബാ, അലാഉൽ ഹള്റ മി (റ) ചരിത്രം, ദാരീൻ അറേബ്യയിലെ ഒരിന്ത്യൻ തുരുത്ത്, ജാറുദിയ്യ എണ്ണപ്പാടങ്ങൾക്കിടയിലെ പച്ചത്തുരുത്ത്  തുടങ്ങിയ വിഷയങ്ങൾ പഠന വിധേയമാക്കിയിട്ടുണ്ട്. ഇസ്‌ലാമിക ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ കൂടുതൽ പ്രദേശങ്ങളുടെ ചരിത്രങ്ങൾ ദൃശ്യവൽക്കരിക്കാനുള്ള ശ്രമത്തിലാണ് ആസാർ ടി.വി യെന്ന് ഡയറക്റ്റ്റർ അബ്ദുറഹ്മാൻ അറക്കൽ സുപ്രഭാതം ന്യൂസിനോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago