വി.എസ് അച്യുതാനന്ദന്റെ ഭരണപരിഷ്‌കാര കമ്മീഷന്‍ മൂന്നു മാസത്തിനുള്ളില്‍ ചെലവിട്ടത് 5.25 കോടി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഖജനാവ് മുടിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്‍. കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ചെലവിട്ടത് 5.25 കോടി രൂപ. 4,33,78,884 രൂപയാണ് ശമ്പളം അലവന്‍സ് ഇനത്തില്‍ മാത്രം ചിലവായത്.
ചികിത്സയിനത്തില്‍ 7,62,745 രൂപയും 16,16,615 രൂപ ദിവസ വേതനക്കാര്‍ക്കും നല്‍കി. യാത്രാബത്തയിനത്തില്‍ 12,36,167 രൂപയാണ് ചെലവ്. ടെലഫോണിന് 1,52,369 രൂപയും ഓഫീസ് ചെലവുകള്‍ക്ക് 4,27,872 രൂപയും ചെലവായി. സ്വകാര്യ വാഹനങ്ങളാണ് കമ്മിഷന്‍ ഉപയോഗിക്കുന്നത്.
ഈ വാഹനങ്ങളുടെ വാടകയിനത്തില്‍ 12,07,470 രൂപയും സെമിനാറും വര്‍ക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നതിന് 9,71,031 രൂപയും ചെലവായി. തൊഴില്‍പരവും പ്രത്യേക സേവനങ്ങള്‍ക്കുള്ള ചെലവുകള്‍ക്കുമായി 17,89,944 രൂപയും ഐ.ടി സംബന്ധമായി ചെലവുകള്‍ക്ക് 9,82,082 രൂപയും ചെലവാക്കി.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ സെക്രട്ടേറിയറ്റില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈട്ടിത്തടിയില്‍ കുഷ്യനുള്ള കസേര വേണം. ഇതിനായി 6.70 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
വകുപ്പ് സെക്രട്ടറിമാരുടെ ഓഫിസുകളിലേക്കും കോണ്‍ഫറന്‍സ് ഹാളുകളിലേക്കുമാണ് കസേരകള്‍ വാങ്ങിക്കുന്നത്. ഉത്തരവില്‍ തേക്ക് തടിയിലുള്ള കസേര തന്നെ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 30 കസേരകള്‍ വാങ്ങാനാണ് തീരുമാനം.
നിലവില്‍ എല്ലാ സെക്രട്ടറിമാരുടെ ഓഫിസുകളിലും സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ മതിയായ കസേരകളുണ്ട്. എന്നാല്‍ ഇതു പോരെന്നും കൂടുതല്‍ കസേരകള്‍ വേണമെന്നും ആണ് സ്റ്റോര്‍ സൂപ്പര്‍വൈസറുടെ ആവശ്യം. സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിലെ ആറാം നിലയിലുള്ള ബോധീ ഹാളിലേക്കാണ് 50 കസേര വാങ്ങുന്നത്.
ഇതും സന്ദര്‍ശകര്‍ക്ക് വേണ്ടിയാണെന്ന് ഉത്തരവില്‍ പറയുന്നു. ഇവിടേയും നിലവില്‍ മതിയായ കസേരകളുണ്ടെന്നതാണ് വസ്തുത. ഇതിനായി മാത്രം 4.20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സിഡ്‌കോയില്‍നിന്നു കസേരകള്‍ വാങ്ങാനാണ് നിര്‍ദ്ദേശം. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയും ട്രഷറി നിയന്ത്രണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോഴാണ് സെക്രട്ടേറിയറ്റില്‍ കസേര വാങ്ങല്‍ ധൂര്‍ത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."