HOME
DETAILS
MAL
സംസ്ഥാനത്ത് ജനുവരി മുതല്‍ പ്ലാസ്റ്റിക്ക് നിരോധനം
backup
November 21 2019 | 11:11 AM
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തവര്‍ഷം മുതല്‍ പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ക്കാണ് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കവര്‍, പാത്രം, കുപ്പികള്‍ തുടങ്ങിയ പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ നിരോധന പരിധിയില്‍പ്പെടും. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ 10000 രൂപ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ 50000 രൂപ പിഴയും ഈടാക്കും. പ്ലാസ്റ്റിക്കിന്റെ ഉല്പാദനവും വിപണനവും ഉപയോഗവും പൂര്‍ണമായും ജനുവരി ഒന്നുമുതല്‍ നിരോധിക്കും.
അതേസമയം ബിവറേജസ് കോര്‍പറേഷനും മില്‍മക്കും ഉത്തരവില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇവരുടെ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ തിരികേ എടുക്കണമെന്നും നിഷ്കര്ശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."