HOME
DETAILS
MAL
കാടുമൂടിയ കടല്‍ സുരക്ഷ
backup
August 07 2016 | 21:08 PM
നീലേശ്വരം: കടലില്‍ സുരക്ഷ ഉറപ്പാക്കേണ്ട തീരദേശ പൊലിസ് സ്റ്റേഷന് കാടു മൂടിക്കിടക്കുന്നു. അഴിത്തലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടമാണു രണ്ടു വര്‍ഷത്തിലധികമായി അനാഥമായി കിടക്കുന്നത്.
നിലവില്‍ ജില്ലയില്‍ തളങ്കരയില്‍ മാത്രമാണു തീരദേശ പൊലിസ് സ്റ്റേഷനുള്ളത്. ഷിറിയയിലും സ്റ്റേഷന് അനുവദിച്ചിരുന്നെങ്കിലും അതും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ആവശ്യമായ ജീവനക്കാരെയും, കടല്‍ നിരീക്ഷണത്തിനുള്ള ബോട്ട്, കരയില്‍ പട്രോളിങിനുള്ള ജീപ്പ്, ആവശ്യമായ ഫര്‍ണിച്ചറുകള്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുങ്ങാത്തതാണു ഇവയുടെ ഉദ്ഘാടനം വൈകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."