മൃതദേഹം കൊണ്ട് വരുന്നതില്‍ ഇളവു വരുത്തിയതായി വ്യോമയാന വകുപ്പ്
കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ നിര്‍ദിഷ്ട വിമാനത്താവളത്തിലെത്തുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഉത്തരവില്‍ ഇളവു വരുത്തിയതായി വ്യോമയാന വകുപ്പ് മന്ത്രാലയം. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവന്‍ എം.പി പ്രധാനമന്ത്രി , കേന്ദ്ര വിദേശകാര്യമന്ത്രി , വ്യോമയാന മന്ത്രി എന്നിവര്‍ക്ക യച്ച ഫാക്‌സ് സന്ദേശത്തിന് മറുപടിയായാണ് വ്യോമയാന വകുപ്പ് തീരുമാനം അറിയിച്ചിരിക്കുന്നത്. നേരത്തെ ഇറക്കിയ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ച പ്രകാരം 48 മണിക്കൂര്‍ മുന്‍പ് സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ പുതിയ ഉത്തരവ് പ്രകാരം 30 മിനുട്ട് മുന്‍പ് സമര്‍പ്പിച്ചാല്‍ മതിയെന്നും, ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം നിര്‍ബന്ധമായും സൂചിപ്പിച്ചിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ ഉത്തരവു പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍കൂര്‍ ലഭിക്കുക അസാധ്യമാകയാല്‍ പാവപ്പെട്ട പ്രവാസികള്‍ക്ക് ഏറെ സഹായകമാകുന്ന തരതത്തിലാണ് പുതുക്കിയ ഉത്തരവെന്ന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."