മുബാറകിന്റെ ദുരൂഹമരണം
പയ്യോളി: ദുരൂഹസാഹചര്യത്തില്‍ മരിച്ച തുറയൂരലെ തൊണ്ട്യാംപറമ്പത്ത് മുബാറകിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുബാറകിന്റെ മാതാവ് നല്കിയ റിട്ട് പരിഗണിച്ചാണ് കോടതി ഉത്തവ്.
കഴിഞ്ഞ ഫെബ്രുവരി 20ന് രാത്രിയാണ് മുബാറകിനെ തുറയൂരിലെ കീരങ്കൈ ജുമാമസ്ജിദിന് സമീപം നിര്‍ത്തിയിട്ട കാറില്‍ രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ബോധം നഷ്ടപ്പെട്ട മുബാറകിനെ പരിസരവാസികള്‍ ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് മരിച്ചത്. സംഭവസമയത്ത് മുബാറകിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ശരിയായ വിധത്തിലുള്ള അന്വേഷണം പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മാതാവ് കോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മുബാറകിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തുകയും മാതാവ് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."