''അവര്‍ ഫ്രൂട്ടിയും സമൂസയും തിന്ന് ശീലിച്ചുപോയി, അവര്‍ക്കായി നല്ല പഴങ്ങള്‍ വിളയുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കണം''; കുരങ്ങുകള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തി ബി.ജെ.പി എം.പി ഹേമമാലിനി
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ചര്‍ച്ചക്കായി അനുവദിച്ച സമയത്ത് കുരങ്ങുകള്‍ക്ക് വേണ്ടി സംസാരിച്ച് ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ മാത്തുര മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ ഹേമമാലിനിയാണ് അപൂര്‍വ ആവശ്യങ്ങളുമായി രംഗത്തെത്തിയത്.
തന്റെ മണ്ഡലത്തില്‍ കുരങ്ങുകള്‍ക്കായി നിറയെ പഴങ്ങള്‍ വിളയുന്ന മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. വിനോദ സഞ്ചാരത്തിനായി എത്തുന്നവര്‍ കുരങ്ങുകള്‍ക്ക് ഫ്രൂട്ടിയും സമൂസപോലുള്ള ആഹാരങ്ങളും നല്‍കി ശീലിപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ട് കുരങ്ങുകള്‍ക്ക് ഇപ്പോള്‍ പഴങ്ങള്‍ വേണ്ടാത്ത അവസ്ഥയാണെന്നും അവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
https://twitter.com/i/status/1197459018899439616
അവയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുന്ന ആഹാരങ്ങളാണ് വിനോദ സഞ്ചാരികള്‍ നല്‍കുന്നത്. ഇത്തരം ആഹാരങ്ങള്‍ തേടി കുരങ്ങുകള്‍ കൂട്ടമായി നാട്ടിലേക്കിറങ്ങുകയാണ്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കുരങ്ങുകളുടെ ദുരവസ്ഥ മനസ്സിലാക്കാന്‍ ഒരു 'കുരങ്ങുയാത്ര' നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായകമാകും. കുരങ്ങുകളെ വന്ധ്യംകരിക്കാനുള്ള നീക്കം അവയെ കൂടുതല്‍ വന്യമാക്കുമെന്നും ജനങ്ങളെ മാരകമായി അക്രമിക്കുന്നതില്‍ കലാശിക്കുമെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുദീപ് ബന്ധ്യോപാധ്യായ്, എല്‍.ജെ.പി നേതാവ് രാം വിലാസ് പാസ്വാന്‍ എന്നിവര്‍ ഹേമമാലിനിയുടെ വാദങ്ങളോട് യോജിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."