പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം: അകാരണമായി ചികിത്സ വൈകിപ്പിച്ചു, ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.
ക്ലാസ് റൂമിലിരുന്ന വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് അകാരണമായി ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താനാണ് മന്ത്രിയുടെ ഉത്തരവ്.
സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി ഡി.എം.ഒയും ഡിപിഎം ചേര്‍ന്ന് നടത്തിയ അന്വേഷണം പൂര്‍ത്തിയായി. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ ഡോക്ടറുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന.
ഡോക്ടറാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും ആന്റിവെനം നല്‍കുന്നതിന് അനുവാദം ചോദിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയായിരുന്നു.
സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ചത് കുറ്റകരമായ വീഴ്ചയാണെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയനായ ഷജില്‍ എന്ന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കുറ്റക്കാരായ ഏല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."