ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭകരെ പിന്തുണക്കുന്ന രണ്ട് ബില്ലുകള്‍ യു.എസ് പ്രതിനിധി സഭ പാസാക്കി
വാഷിങ്ടണ്‍: ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭകരെ പിന്തുണക്കുന്ന രണ്ട് ബില്ലുകള്‍ യു.എസ് പ്രതിനിധി സഭ പാസാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നിലെത്തുന്ന ബില്ലില്‍ അദ്ദേഹം ഒപ്പുവയക്കേണ്ടതുണ്ട്. എന്നാല്‍ ചൈനയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനിടെ ട്രംപ് വീറ്റോ ചെയ്യാനുള്ള സാധ്യതയുമുണ്ട്. പത്ത് ദിവസത്തെ സമയമാണ് ട്രംപിന്റെ മുന്നിലുള്ളത്. ഇതിനുള്ളില്‍ അദ്ദേഹം തീരുമാനമെടുക്കേണ്ടതുണ്ട്.
ഹോങ്കോങ് ഹ്യൂമണ്‍ റൈറ്റ് ആന്‍ഡ് ഡെമോക്രസി ആക്ട് എന്ന ബില്‍ പ്രതിനിധി സഭയില്‍ 417 പേര്‍ പിന്തുണച്ചപ്പോള്‍ ഒരാള്‍ മാത്രമാണ് എതിര്‍ത്തത്. നേരത്തെ യു.എസ് സെനറ്റ് ബില്‍ ഐകകണ്‌ഠേനെ പാസാക്കിയിരുന്നു. ബില്‍ നിയമത്തില്‍ വരുകയാണെങ്കില്‍ ഹോങ്കോങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ യു.എസ് ഉപരോധം ഏര്‍പ്പെടുത്തും. ഹോങ്കോങ് പൊലിസിനായുള്ള കയറ്റിയയക്കല്‍ നിരോധിക്കുന്നതാണ് രണ്ടാമത്തെ ബില്ലിലെ ആവശ്യം. ഇതോടെ ടിയര്‍ ഗ്യാസ്, മുളക് സ്‌പ്രേ, റബര്‍ ബുള്ളര്‍ ഉള്‍പ്പെടെയുള്ളവ തടയപ്പെടും.
കുറ്റവാളി കൈമാറ്റ ബില്ലുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ മുതലാണ് ഹോങ്കോങ്ങില്‍ പ്രതിഷേധം ശക്തമായത്. ബില്‍ പിന്‍വലിക്കാന്‍ ഹോങ്കോങ് നേതാവ് കാരി ലാം തയാറായെങ്കിലും ചൈനയില്‍ നിന്നുള്ള സ്വതന്ത്ര ആവശ്യം അംഗീകരിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ഹോങ്കോങ്ങിലെ പോളിടെക്‌നിക്ക് യൂനിവേഴ്‌സിറ്റി ഉപരോധം തുടരുകയാണ്. പൊലിസിനും പ്രക്ഷോഭകര്‍ക്കും ഇടയിലെ സംഘര്‍ഷം ഇന്നലെയും തുടര്‍ന്നു. പ്രതിഷേധക്കാരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും 100 വിദ്യാര്‍ഥികള്‍ ഉപരോധം തുടരുകയാണ്.
എന്നാല്‍ ബില്ലിനെ ട്രംപ് വീറ്റോ ചെയ്യണമെന്ന് ചൈന ആവശ്യപ്പെട്ടു. ബില്‍ പ്രബല്യത്തില്‍വരുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗ്വാങ് ഷ്വാങ് പറഞ്ഞു. സമയം അതിക്രമിക്കും സാഹചര്യങ്ങള്‍ മനസിലാക്കാന്‍ യു.എസിനോട് ആവശ്യപ്പെടുകയാണ്.
ഹോങ്കോങ്ങിന്റെയും ചൈനയുടെ കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. തെറ്റായ നടപടിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നതില്‍ ഉറപ്പാണെന്നും വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."