HOME
DETAILS
MAL
വിദ്യാഭ്യാസ നയത്തില്‍ ലഭിച്ചത് രണ്ട് ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍
backup
November 21 2019 | 17:11 PM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍ ലഭിച്ചതായി മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.
പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
വിദ്യാഭ്യാസ നയത്തിന്റെ കരട് തയാറാക്കിയത് കെ. കസ്തൂരി രംഗന്‍ അധ്യക്ഷനായ സമിതിയാണ്. ഇത് നടപ്പാക്കുന്നതിന് മുന്‍പായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്രണ്ട് ലക്ഷം നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."