HOME
DETAILS

വേണം, ജില്ലാ ആശുപത്രിക്ക് അടിയന്തര ചികിത്സ

  
backup
November 30 2018 | 05:11 AM

%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

വടകര: രോഗികള്‍ക്കും സ്റ്റാഫിനും നിത്യ ദുരിതം നല്‍കുന്ന ഇടമായി വടകര ജില്ലാ ആശുപത്രി മാറി. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത ആശുപത്രിയില്‍ രോഗികള്‍ വലയുകയാണ്. ഉച്ചവരെ ജനറല്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഒ.പിയിലുള്ളത്. ഉച്ചക്കുശേഷം എല്ലാ രോഗികള്‍ക്കും അത്യാഹിത വിഭാഗമാണ് ആശ്രയം.
അത്യാഹിത വിഭാഗത്തില്‍ അതുകൊണ്ടുതന്നെ രോഗികളുടെ നീണ്ട നിരയാണ്. പകര്‍ച്ചവ്യാധികള്‍ പെരുകുന്ന കാലത്ത് ആയിരക്കണക്കിന് രോഗികളാണ് നിത്യവും ഇവിടെയെത്തുന്നത്. അത്യാഹിത വിഭാഗത്തില്‍മാത്രം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. അത്യാഹിത വിഭാഗവും വാര്‍ഡുകളും തമ്മില്‍ ദൂരക്കൂടുതലുള്ളത് രോഗികളെ ബുദ്ധിമുട്ടിക്കുന്നു. മെയിന്‍ ബില്‍ഡിങില്‍ ഓപറേഷന്‍ തിയറ്ററും ഐ.സി.യുവും മുകള്‍ നിലയിലായതിനാല്‍ അപകടത്തില്‍പെട്ടും മറ്റുമെത്തുന്ന നടക്കാന്‍ കഴിയാത്ത രോഗികളെ കോണിപ്പടിയിലൂടെ എടുത്ത് കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയാണ്. വീല്‍ചെയര്‍ കൊണ്ടുപോകാന്‍ റാംപുമില്ല. മുകള്‍ നിലയിലെ വാര്‍ഡുകളിലേക്ക് മരുന്നുകളും ഭക്ഷണ സാധനങ്ങളും എത്തിക്കാന്‍ സ്റ്റാഫും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.
ഇത്രയും ബുദ്ധിമുട്ടുകള്‍ക്കിടയിലും രോഗികളെ കാണാനെത്തുന്നവര്‍ക്കുള്ള പ്രവേശന പാസിന്റെ നിരക്ക് ഇരട്ടിയാക്കിയിരിക്കുകയാണ്. അഞ്ചുരൂപയായിരുന്ന പ്രവേശന പാസ് പത്തുരൂപയാക്കിയ മാറ്റിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയുള്ള ഫീസ് വര്‍ധനവിനെതിരെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശക്തമായ പ്രതിഷേധമാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago