HOME
DETAILS
MAL
ചെറുകിട കര്‍ഷകരുടെ കാര്‍ഷികകടം എഴുതിത്തള്ളണം
backup
July 29 2017 | 22:07 PM
കല്‍പ്പറ്റ: രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകരുടെ ഒന്നരലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കേരളത്തിലെ കര്‍ഷകരെ രക്ഷിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഇതിന് ഫണ്ട് നല്‍കില്ലെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കര്‍ഷക വിരുദ്ധമാണ്. വിളകളുടെ ഉല്പാദനച്ചെലവിന്റെ 50 ശതമാനം ലാഭം ഉറപ്പു വരുത്തണമെന്ന സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണം. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന കര്‍ഷക പെന്ഷന് കുടിശ്ശിക ഓണത്തിനുമുമ്പായി കൊടുത്തു തീര്‍ക്കണം. ഏപ്രില്‍ മുതലുള്ള റബര്‍ സ്ഥിരതാ വില കുടിശ്ശിക കൊടുത്തു തീര്‍ത്ത് വിലസ്ഥിരത കിലോക്ക്് 200 രൂപയായി വര്‍ധിപ്പിച്ച് കര്‍ഷകരെ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."