കരിങ്ങാരി, പാലിയാണ, കക്കടവ് പാടങ്ങളില്‍ വിതച്ചത് നെല്ല്; വിളഞ്ഞത് പുല്ല്
തരുവണ: അതിവര്‍ഷത്തിനും പ്രളയത്തിനും ശേഷം തളരാതെ പാടത്തിറങ്ങിയ നെല്‍കര്‍ഷകരെ കണ്ണീരിലാഴ്ത്തി പാടത്ത് നെല്ലിനൊപ്പം പുല്ലും.
വെള്ളമുണ്ട പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളായ കരിങ്ങാരി, പാലിയാണ, കക്കടവ് പാടങ്ങളിലാണ് വ്യാപകമായ രീതിയില്‍ നെല്ലിനൊപ്പം പുല്ലും മുളച്ചത്. പ്രളയത്തിത്തെ തുടര്‍ന്ന് കൃഷി നശിച്ചെങ്കിലും വീണ്ടും കര്‍ഷകര്‍ പാടത്തിറങ്ങിയിരുന്നു. എന്നാല്‍ പട്ടാളപ്പുഴു പോലുള്ള കീട ബാധയും ഇതിനിടെ കര്‍ഷകരെ തളര്‍ത്തിയിരുന്നു. ബാക്കിയുള്ള പാടത്താണ് ഇപ്പോള്‍ നെല്‍കതിരിനേക്കാള്‍ വലിപ്പത്തില്‍ പുല്ല് മുളച്ചിരിക്കുന്നത്.
പാലിയാണ, കരിങ്ങാരി, കക്കടവ്, കൊമ്മയാട് എന്നീ പാടങ്ങളിലെ നെല്‍കൃഷി പൂര്‍ണമായും നശിച്ചിരുന്നു. തുടര്‍ന്ന് കൃഷിഭവനില്‍ നിന്നും ലഭിച്ച നെല്‍വിത്ത് ഉപയോഗിച്ച് നടത്തിയ കൃഷിയിലാണ് ഇപ്പോള്‍ പുല്ല് മുളക്കുന്നത്. ആക്കാന്തിരി ജോര്‍ജ്, നിരപ്പേല്‍ ദേവസ്യ, കരിന്തോളില്‍ ജോര്‍ജ്, പ്ലാത്തോട്ടത്തില്‍ ജോര്‍ജ് എന്നിവരുടെ പാടങ്ങളിലാണ് നെല്ലിന് പകരം പുല്ല് വിളയുന്നത്.
ഇതിന് പുറമേ, മുഞ്ഞ ബാധ കാരണം നിരവധി കര്‍ഷകരുടെ കൃഷിയും ഇത്തവണ നശിച്ചിട്ടുണ്ട്. പേര്യക്കോട്ടില്‍ മാത്യു, കണിയാന്‍കണ്ടികുനിയില്‍ അനന്തന്‍, താഴത്തുവീട് നളിനാക്ഷന്‍, പേര്യാക്കോട്ടില്‍ ഏലിക്കുട്ടി എന്നിവരുടെ നെല്‍കൃഷിയിലാണ് മുഞ്ഞ ബാധ കാര്യമായി ഉണ്ടായത്.
കൃഷി പൂര്‍ണമായും നശിച്ചതോടെ എന്തുചെയ്യണമെന്ന അറിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. കൃഷി വകുപ്പ് അധികൃതര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നേരത്തെ കൃഷി വകുപ്പ് സൗജന്യമായി നല്‍കിയ നെല്‍വിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയ വേമോം പാടത്തും നെല്‍ കതിരുകള്‍ക്ക് പകരമായി കളകള്‍ വളര്‍ന്നിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ ഇതിനെതിരേ ബന്ധപ്പെട്ട അധികൃതര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൃഷി ഭവന്‍ മുഖേനെ ലഭിച്ച വിത്തുപയോഗിച്ച വെള്ളമുണ്ട പഞ്ചായത്തിലെ പാടശേഖരങ്ങളിലും പുല്ല് വിളഞ്ഞതോടെ കര്‍ഷകരുടെ പ്രതിഷേധം ഇരട്ടിയായിരിക്കുകയാണ്. കൃഷി നശിച്ച സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."