ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ അധികാരമേറ്റു
കൊളംബിയ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ അധികാരമേറ്റു. തലസ്ഥാനമായ കൊളംബോയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സഹോദരനും പ്രസിഡന്റുമായ ഗോതബയ രാജപക്സെ നേതൃത്വം നല്കി.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് റനില്‍ വിക്രമസിംഗെ ഔദ്യോഗികമായി അധികാരമൊഴിഞ്ഞതോടെയാണ് രാജപക്സെ അധികാരമേറ്റത്.
അടുത്ത വര്‍ഷം ഓഗസ്റ്റില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതുവരെ കാവല്‍ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ തുടരും. 2005 മുതല്‍ 2015 വരെ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്നു രാജപക്സെ 2018 ല്‍ ചുരുങ്ങിയ കാലയളവില്‍ പ്രധാനമന്ത്രിയായിരുന്നു.
വിക്രമസിംഗെ രാജിപ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മഹിന്ദ രാജപക്സെയുടെ പേര് ഗോതബയാണ് നിര്‍ദേശിച്ചത്.
നവംബര്‍ 16ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിക്രസിംഗയുടെ പാര്‍ട്ടിക്കാരനായ സജിത്ത് പ്രോംദാസയെ ഗോതബയ പരാജയപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."