ഗതാഗതക്കുരുക്ക്; ഗൂഡല്ലൂര്‍- ചുങ്കം ജങ്ഷനില്‍ സിഗ്നല്‍ സംവിധാനം വരുന്നു
ഗൂഡല്ലൂര്‍: ഗതാഗത കുരുക്ക് പതിവായ ഗൂഡല്ലൂര്‍- ചുങ്കം ജങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് സിഗ്നല്‍ ലൈറ്റ് സംവിധാനം വരുന്നു. കര്‍ണാട, വയനാട്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നാണ് വാഹനങ്ങള്‍ തിരിയുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പെടെ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. കൂടാതെ കേരള, കര്‍ണടാക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ബസ്സ്റ്റാന്‍ഡില്‍ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാല്‍ റോഡരികിലാണ് നിര്‍ത്തിയിടുന്നതും തിരിക്കുന്നതും. ഇത് ചുങ്കം ജങ്ഷനില്‍ ഗതാഗതകുരുക്കിന് കാരണമായിരുന്നു.
ഈ സാഹചര്യത്തിലാണ് സിഗ്നല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറായത്. ജില്ലാ പൊലിസ് മേധാവി മുരളി റംബയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സിഗ്നല്‍ ലൈറ്റ് സംവിധാനമൊരുക്കാന്‍ പൊലിസ് നടപടി ആരംഭിച്ചു. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."