മെഡിക്കല്‍ പ്രവേശന ക്രമക്കേട്:പുതുച്ചേരിയില്‍ പി.ജി പഠനം ആരംഭിച്ച 95 കുട്ടികള്‍ പുറത്തായി
മാഹി: പുതുച്ചേരിയിലെ ഏഴോളം കോളജുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ മെഡിക്കല്‍ പി.ജി സീറ്റില്‍ പ്രവേശനം നേടി പഠനം ആരംഭിച്ച 95 വിദ്യാര്‍ഥികള്‍ പുറത്ത്. പ്രവേശനത്തില്‍ ക്രമക്കേട് കണ്ടെത്തിയ മെഡിക്കല്‍ കൗണ്‍സിലാണ് മാനേജ്മെന്റ് പ്രവേശനം നല്കിയ വിദ്യാര്‍ഥികളെ പുറത്താക്കിയതായി ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെയും മെഡിക്കല്‍ കൗണ്‍സിലിന്റെയും നിര്‍ദേശം അവഗണിച്ച് മാനേജ്മെന്റ് സ്വന്തം നിലക്ക് പ്രവേശനം നല്കിയ വിദ്യാര്‍ഥികളാണ് പെരുവഴിയിലായത്. ജനറല്‍ കൗണ്‍സില്‍ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാവണം പി.ജി പ്രവേശനം എന്ന മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം തള്ളിയാണ് മാനേജ്മെന്റ് പ്രവേശനം നല്‍കിയത്. പുതുച്ചേരിയില്‍ സെന്റാക്ക് വഴി തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്ന് മാത്രമേ മനേജ്മെന്റിലും പ്രവേശനം നല്‍കാവൂ എന്നതാണ് പുതിയ ഉത്തരവ്. ഇതോടെ ലക്ഷങ്ങള്‍ കൊടുത്ത് പ്രവേശനം നേടിയവര്‍ പെരുവഴിയിലായി. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ സ്വീകരിച്ച കടുത്ത നിലപാടിനെ തുടര്‍ന്ന് ഗവര്‍ണര്‍ കിരണ്‍ ബേദി ഹെല്‍ത്ത് ഡയറക്ടറോട് പ്രവേശനം ലഭിച്ചവരുടെ പട്ടിക തയാറാക്കാന്‍ ഉത്തരവിട്ടിരിക്കുന്നു. പ്രവേശന പട്ടിക പരിശോധിച്ച മെഡിക്കല്‍ കൗണ്‍സില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."