ട്രോളിങ് നിരോധനം നാളെ അവസാനിക്കും
കണ്ണൂര്‍: സംസ്ഥാനത്ത് 47 ദിവസമായി നിലനിന്നിരുന്ന ട്രോളിങ് നിരോധനം നാളെ അവസാനിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 38.1 ശതമാനം മത്സ്യത്തിന്റെ കുറവാണ് ഇക്കുറി ഉണ്ടായതെന്നാണ് പഠനം. കേരള തീരത്ത് ഒന്നര മാസക്കാലത്തെ ട്രോളിങ് നിലനില്‍ക്കുമ്പോഴും വിദേശ യാനങ്ങള്‍ ഉള്‍ക്കടല്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇതു മത്സ്യ പ്രചനനത്തെ ബാധിക്കുന്നുണ്ട്. കേരളത്തില്‍ 30 ശതമാനം മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടായി.
അയല, കണവ, ചെമ്മീന്‍, കിളിമീന്‍, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ക്കും സമാനമായ കുറവുണ്ട്. ഭക്ഷ്യയോഗ്യമായ 58 ഇനം മീനുകളില്‍ 14 ഇനങ്ങളുടെ കുഞ്ഞുങ്ങളെ പിടിക്കുന്നതിന് നിലവില്‍ നിയന്ത്രണമുണ്ടെങ്കിലും നടപ്പാകുന്നില്ല. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് കായലുകളിലെ അനധികൃത മീന്‍പിടിത്തം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ കായല്‍ ട്രോളിങ് ആലോചിക്കുന്നുണ്ട്.
ഫിഷറീസ് വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് 5,140 യന്ത്രവല്‍കൃത ബോട്ടുകളും മോട്ടോറൈസ്ഡ് യാനങ്ങള്‍ 29,605 എണ്ണവും നോണ്‍ മോട്ടോറൈസ്ഡ് യാനങ്ങള്‍ 2,539 എണ്ണവും ഡീപ്പ് സീ ബോട്ടുകളായി 52 എണ്ണവുമാണ് ഉള്ളത്. അനധികൃത ബോട്ടുകള്‍ ഇരട്ടിയോളം വരും. ഇവക്കെതിരേ നടപടി സ്വീകരിക്കുന്നതിനും സാധിക്കുന്നില്ല. ട്രോളിങ് നിരോധനം അവസാനിച്ചതോടെ പ്രതീക്ഷയയുടെ നാളേക്കായി കാത്തിരിക്കുകയാണ് മത്സ്യതൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."