നിരവധി പരാതികള്‍ക്ക് തീര്‍പ്പ് കല്‍പിച്ച് താലൂക്ക് വികസന സമിതി
കാഞ്ഞിരപ്പള്ളി: സമഗ്ര മേഖലയിലെയും വികസനങ്ങള്‍ നടത്തുന്നതിനായുള്ള പരാതിയിന്‍മേല്‍ തീര്‍പ്പ് കല്‍പിച്ച് താലൂക്ക് വികസന സമിതി. കുരിശുങ്കല്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പരാതിക്ക് മറുപടിയായി കംഫര്‍ട്ട് സ്റ്റേഷന്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി തുറക്കുന്ന നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷനിലെ അനധികൃത പാര്‍ക്കിംങ് ഒഴിവാക്കുന്നതിന് പോലിസിന്റെയും പിഡബ്യൂഡിയുടേയും സഹായത്തോടെ തഹസില്‍ദാര്‍ തന്നെ പരിഹാരം കണ്ടെത്താന്‍ വികസന സമിതി തീരുമാനിച്ചു. സ്‌കൂളിന് ഭീഷണിയായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നത് സംബന്ധിച്ച പരാതിയില്‍ പാറത്തോട് പഞ്ചായത്തിന് സമിതി നിര്‍ദ്ദേശം നല്‍കി.
ജനങ്ങള്‍ക്ക് ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന തരം വിഷ വസ്തുക്കള്‍ ചേര്‍ന്ന് മല്‍സ്യ, മാംസ വില്‍പന നടത്തുന്നത് നിരോധിക്കണമെന്നും അതാതു ദിവസം വില്‍പന നടത്തുന്ന ഇത്തരം വൃക്ഷോല്‍പന്നങ്ങള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തുമ്മ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപെട്ട പരാതിയില്‍ പരിഹാരം കാണുന്നതിന് ഫുഡ് ആന്റ് സേഫ്ടി വകുപ്പിന് കൈമാറുന്നതിന് തീരുമാനമായി. റോഡിന്റെ സംരക്ഷണഭിത്തി ഇടിയുന്നതിന് വീടിന് ഭീഷണിയാകുന്നു എന്ന പേരില്‍ വന്ന പരാതി വീട്ടിലേക്കുള്ള വഴി അടച്ചുകെട്ടിയത് സംബന്ധിച്ച പരാതി എന്നിവയ്ക്ക് തീര്‍പ്പ് കല്‍പിച്ചു. എരുമേലിയിലെ ശാസ്താ ഗ്യാസ് ഏജന്‍സിയുടെ ഗ്യാസ് വിതരണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള ഓട്ടോ സ്റ്റാന്റില്‍ മാലിന്യം ഒഴുക്കുന്നതിനെതിരെയുള്ള പരാതി എന്നിവക്ക് തീരുമാനമായി. വളരെ ക്രിയാത്മകമായി പ്രവര്‍ത്തനങ്ങളാണ് കാഞ്ഞിരപ്പള്ളി താലൂക്ക് വികസന സമിതിയുടേതെന്ന് എംഎല്‍എ പറഞ്ഞു. ഫയര്‍ സ്റ്റേഷനുള്ള സ്ഥലം സംബന്ധിച്ച് ഫയലിലെ തുടര്‍ നടപടിയെക്കുറിച്ച് എംഎല്‍എ യോഗത്തില്‍ ആരാഞ്ഞു. എന്നാല്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുടര്‍ നടപടി കാലതാമസം ഉണ്ടാകുമെന്ന് ഡപ്യൂട്ടി തഹസില്‍ദാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."