HOME
DETAILS
MAL
പിന്സീറ്റിലുള്ളവര് ബി.ഐ.എസ് മുദ്രയുള്ള ഹെല്‍മറ്റ് തന്നെ ധരിക്കണം
backup
November 21 2019 | 18:11 PM
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത സെക്രട്ടറി കെ.ആര് ജ്യോതിലാല്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കത്തുനല്‍കി. നാലു വയസിനു മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാല്‍ കര്‍ശനമായ പരിശോധന തന്നെ വേണമെന്നും കത്തില്‍ പറയുന്നു.
ഹൈക്കോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തരവുകളും ഗതാഗത സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതെങ്കിലും ഹെല്മറ്റ്വച്ച് പരിശോധനയില്‍നിന്ന് രക്ഷപ്പെടുന്ന രീതിക്ക് അവസാനമുണ്ടാക്കാനും കത്തില്‍ നിര്‍ദേശമുണ്ട്. ബി.ഐ.എസ് മുദ്രയുള്ള ഹെല്‍മറ്റ് തന്നെയാണോ വയ്ക്കുന്നതെന്ന് പൊലിസ് പരിശോധിക്കണമെന്നും ഗതാഗത സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പരിശോധന കര്‍ശനമാക്കുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."