വേലിയേറ്റത്തില്‍ വന്നടിഞ്ഞ മണല്‍ തീരപ്രദേശത്തിന്റെ വഴിമുടക്കുന്നു
കൊടുങ്ങല്ലൂര്‍:പ്രളയകാലത്തുണ്ടായ ശക്തമായ വേലിയേറ്റത്തില്‍ വന്നടിഞ്ഞ മണല്‍ തീരപ്രദേശത്തിന്റെ വഴിമുടക്കുകയാണ്. എറിയാട് പഞ്ചായത്തിലെ ചന്ത കടപ്പുറത്ത് അര കിലോമീറ്ററോളം ദൂരത്തില്‍ ടാര്‍ റോഡ് മണ്ണടിഞ്ഞ നിലയിലാണ്.
ഒരടിയിലധികം കനത്തില്‍ മണല്‍ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര അസാധ്യമാണ്. ചന്ത കടപ്പുറം മുതല്‍ മണപ്പാട്ട് ചാല് വരെയുള്ള പ്രദേശത്താണ് റോഡ് കാണാനാകാത്ത വിധത്തില്‍ മണ്ണ് വന്ന് നിറഞ്ഞിട്ടുള്ളത്.നൂറു കണക്കിന് വീടുകളുള്ള ഈ പ്രദേശം ആശ്രയിക്കുന്ന ഏക യാത്രാമാര്‍ഗ്ഗമാണ് ഇത്. അടിയന്തര ഘട്ടങ്ങളില്‍ പോലും വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയിലുള്ള റോഡ് ഗതാഗതയോഗ്യമാക്കാന്‍ നാളിതുവരെയായി നടപടിയുണ്ടായിട്ടില്ല.പ്രളയ നാളുകളില്‍ ശക്തമായ തിരയടി മൂലം ആയിരക്കണക്കിന് ടണ്‍ മണലാണ് കരയ്ക്കടിഞ്ഞത്.മറ്റു പലയിടങ്ങളിലും ഇത്തരം മണല്‍ താത്ക്കാലിക തടയണ നിര്‍മിക്കാന്‍ ഉപയോഗിച്ചുവെങ്കിലും ചന്ത കടപ്പുറത്ത് അതുണ്ടായില്ല.
റോഡില്‍ വന്നടിഞ്ഞ മണല്‍ നീക്കം ചെയ്യുക വഴി ഗതാഗതം പുനസ്ഥാപിക്കുകയും ശേഖരിക്കുന്ന മണല്‍ താത്ക്കാലിക തടയണ നിര്മാണമുള്പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."