മലയോരത്തെ മുക്കി കഞ്ചാവ് മാഫിയ
ചെറുപുഴ: മലയോരത്തെ കാര്‍ന്നുതിന്ന് കഞ്ചാവ് മാഫിയ. സ്‌കൂള്‍ വിദ്യാര്‍ഥികളെയും ഇതര സംസ്ഥാനക്കാരെയും വലയിലാക്കിയാണ് മാഫിയ മലയോരത്ത് വിലസുന്നത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയാണ് വില്‍പനയ്ക്കായി ഇവര്‍ കണ്ടെത്തുന്നത്.
അരവഞ്ചാല്‍ മുതല്‍ ചെറുപുഴ, പുളിങ്ങോം, പാലാവയല്‍, ഇടവരമ്പ്, കരിയക്കര, കോഴിച്ചാല്‍, ജോസ്ഗിരി, രാജഗിരി പ്രദേശങ്ങളില്‍ കഞ്ചാവ് സുലഭമായി വിപണിയിലുണ്ട്. ചെറുപൊതികളാക്കിയാണ് ഇവ വില്‍പ്പന നടത്തുന്നത്. മലയോരത്തെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് വില്‍പന. ഇതിനായി ഓരോ സ്ഥാപനങ്ങളിലും നിരവധി വിദ്യാര്‍ഥി ഏജന്റുമാരുള്ളതായും പറയപ്പെടുന്നു.
അവധി ദിവസങ്ങളില്‍ ചെറുപുഴ ചെക്ക് ഡാം, പുളിങ്ങോം പാലം, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആണത്രേ വില്‍പ്പന നടക്കുന്നത്.
ചില ഒഴിഞ്ഞ സ്ഥലത്തെ കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും വില്‍പ്പന നടത്തുന്നുണ്ട്.
കഞ്ചാവ് പിടിച്ചാല്‍ ചെറിയ ശിക്ഷ മാത്രമേ ലഭിക്കുന്നുള്ളൂ എന്നത് ഇത്തരക്കാര്‍ക്ക് സൗകര്യമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."