നിയമം കാറ്റില്‍ പറത്തി കാലിക്കടത്ത്
വടക്കാഞ്ചേരി: മിണ്ടാപ്രാണികളോട് കൊടും ക്രൂരതയുമായി കാലികടത്ത് സംഘങ്ങള്‍ വിലസുമ്പോഴും ഇത് തടയാന്‍ ബാധ്യതയുള്ള മൃഗസംരക്ഷണ വകുപ്പും, പൊലിസ് അധികൃതരും പാലിയ്ക്കുന്നത് കുറ്റകരമായ മൗനം.
വാഹന പരിശോധനയുടെ പേരില്‍ നാടാകെ കോളി ളക്കം സൃഷ്ടിയ്ക്കുന്നവര്‍ പരസ്യമായ ഈ നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുമ്പോള്‍ തീന്‍ മേശകളില്‍ എത്തുന്നതിന് മുന്‍പ് മിണ്ടാപ്രാണികള്‍ അനുഭവിക്കേണ്ടി വരുന്നത് കൊടും ക്രൂരത.
ചെറിയ മിനിലോറികളില്‍ പോലും കാലികളെ കുത്തിനിറച്ചാണ് ഒരു ചന്തയില്‍ നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടു പോകുന്നത്. മണിക്കൂറുകള്‍ നീളുന്ന വാഹനയാത്രയ്ക്കിടയില്‍ കാലികള്‍ക്ക് ഭക്ഷണമോ, വെള്ളമോ ഇല്ല. പല കാലികള്‍ക്കും തലയൊന്ന് ഉയര്‍ത്തി പിടിയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. തല വാഹനത്തിന്റെ കമ്പികളില്‍ വലിച്ച് കെട്ടിയിടന്നത് മൂലം ഒന്ന് തിരിയാന്‍ പോലും ഇവയ്ക്കാവുന്നില്ല.
യാത്രയ്ക്കിടയില്‍ വാഹനങ്ങളില്‍ തളര്‍ന്ന് വീഴുന്ന കാലികളുടെ എണ്ണം നിരവധിയാണ്. ഇതിനിടയില്‍ മറ്റുള്ളവയുടെ ചവിട്ടേറ്റ് മത പ്രായമാകുന്ന കാലികളെയാണ് ചന്തയില്‍ വില്ലനയ്‌ക്കെത്തിയ്ക്കുന്നത്. അതിനിടെ തളര്‍ന്ന് വീഴാതിരിയ്ക്കാന്‍ ഇവയുടെ കണ്ണില്‍ മുളക് കുഴമ്പ് എഴുതുന്നത് നിത്യസംഭവമാണെന്ന ആരോപണവും വ്യാപകമാണ്.
ഈ കൊടും ക്രൂരതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് മൃഗ സ്‌നേഹികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."