സ്വകാര്യ ബസുകളില്‍ 55 ശതമാനം സീറ്റ് സംവരണം
കൊടുങ്ങല്ലൂര്‍: സ്വകാര്യ ബസുകളില്‍ 55 ശതമാനം സീറ്റ് സംവരണം, അര്‍ഹരായവര്‍ക്ക് സീറ്റ് ലഭ്യമാക്കേണ്ടത് കണ്ടക്ടറുടെ ഉത്തരവാദിത്തം, മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് നിര്‍ദേശം. ബസുകളില്‍ ആകെയുള്ള സീറ്റുകളുടെ 25 ശതമാനം സ്ത്രീകള്‍ക്ക് നല്‍കണം. 20 ശതമാനം സീറ്റ് മുതിര്‍ന്ന പൗരന്മാര്ക്കുള്ളതാണ്.
അഞ്ച് ശതമാനം സീറ്റ് അമ്മയ്ക്കും കുഞ്ഞിനുമായി മാറ്റിവയ്ക്കണം. ഭിന്ന ശേഷിയുള്ളവര്‍ക്കും അഞ്ച് ശതമാനം സീറ്റ് ഉണ്ട്. ഇതുപ്രകാരം 48 സീറ്റുകളുള്ള ബസില്‍ 27 സീറ്റ് സംവരണക്കാര്ക്കായി മാറ്റിവയ്ക്കണം. ബാക്കി 21 സീറ്റാണ് പൊതു യാത്രക്കാര്ക്കുണ്ടാകുക.
38 സീറ്റുള്ള ബസില്‍ 22 സീറ്റും 28 സീറ്റുള്ള ബസ്സില്‍ 16 സീറ്റും സംവരണം ചെയ്തിട്ടുണ്ട്. സംവരണം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ബസ് കണ്ടക്ടറുടെ ഉത്തരവാദിത്തമാണെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ നിര്‍ദേശമടങ്ങിയ നോട്ടിസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസുകളില്‍ പതിച്ചു തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."