കേരളത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യം: എം.എ യൂസഫലി
നിലമ്പൂര്‍: ഇതര സംസ്ഥാനങ്ങളില്‍ പോയി കുട്ടികള്‍ തെരുവില്‍ അലയേണ്ടിവരുന്നത് ഒഴിവാക്കാന്‍ കേരളത്തില്‍ തന്നെ ഉയര്‍ന്ന ഗുണമേന്‍മയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി. നിലമ്പൂര്‍ യതീംഖാനയുടെ സുവര്‍ണ ജൂബിലി ആഘോഷം മൈലാടി അമല്‍ കോളജ് കാംപസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈയിലും ബംഗളൂരുവിലും മറ്റു ഇതര സംസ്ഥാനങ്ങളിലും പോയി പഠിച്ച് മക്കള്‍ മരണത്തിലേക്കും മറ്റും വഴുതിവീഴുന്ന വാര്‍ത്തകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവാണിതിന് കാരണം. നമ്മുടെ നാട്ടില്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുക്കാനാണ് ഭരണകര്‍ത്താക്കള്‍ തയാറാവേണ്ടത്. ഇവരെ പഠിപ്പിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നല്ല ഗുണമേന്‍മയുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം വേണം. പഠിക്കാനുള്ള സാഹചര്യം കേരളത്തില്‍ തന്നെ ഒരുക്കാന്‍ കേരളത്തിലെ ഭരണാധികാരികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷനായി. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.വി അന്‍വര്‍ എം.എല്‍.എ സംസാരിച്ചു. അമല്‍ കോളജ് പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ നടന്നു. അനാഥര്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനമെന്ന നിലയില്‍ അമല്‍ കോളജിന് കെട്ടിടം നിര്‍മിക്കാന്‍ അഞ്ചുകോടി രൂപ യൂസഫലി വാഗ്ദാനം ചെയ്തു. മജീഷ്യന്‍ രാഗിന്‍ മലയത്തിന്റെ മൈന്‍ഡ് മാജിക്കും അരങ്ങേറി. വ്യവസായ പ്രമുഖരായ പി.വി അഹമ്മദ്, തെരുവത്ത് ഖാദര്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.വി അലി മുബാറക്, അമല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം അബ്ദുല്‍ സാക്കിര്‍, എം.എം നദ്‌വി സംബന്ധിച്ചു. ഗ്രാഫിക് നോവല്‍ പ്രകാശനവും ചടങ്ങില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."