കോവളം കൊട്ടാരം കൈമാറിയത് സത്യപ്രതിജ്ഞാ ലംഘനം: മുല്ലപ്പള്ളി
തലശ്ശേരി: കോവളം കൊട്ടാരം ആര്‍.പി ഗ്രൂപ്പിനു കൈമാറിയ മന്ത്രിസഭാ തീരുമാനം നീതിക്കുനിരക്കാത്തതും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പ്രസ്താവനയില്‍ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രിക്കും ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്കും ആര്‍.പി ഗ്രൂപ്പുമായുള്ള വ്യക്തിപരമായുള്ള താല്‍പര്യം പകല്‍പോലെ വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോടതിവിധിയുടെ മറവില്‍ കൊട്ടാരം കൈമാറാനുള്ള തീരുമാനം നഗ്നമായ അധികാര ദുര്‍വിനിയോഗവും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നുതുമാണ്. ഉടമസ്ഥത കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശം സര്‍ക്കാറില്‍ നിലനിര്‍ത്തി കൈവശാവകാശം വിട്ടുനല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഫലത്തില്‍ കൊട്ടാരവും അനുബന്ധ ഭൂമിയും പൂര്‍ണമായും ആര്‍.പി ഗ്രൂപ്പിന് വിട്ടുകൊടുക്കുകയാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഏതറ്റം വരെയും ഈ സര്‍ക്കാര്‍ പോകുമെന്നതിന്റെ ഉദാഹരണം കൂടിയാണ് കോവളം കൊട്ടാരം ആര്‍.പി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."