വേളം നസറുദ്ദീന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ചത് തച്ചനാട്ടുകരയില്‍
തച്ചനാട്ടുകര: മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസ്‌റുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് താമസിക്കാന്‍ വീടൊരുക്കിക്കൊടുത്ത തച്ചനാട്ടുകര പഞ്ചായത്ത് എസ്.ഡി.പി.ഐ നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഉമര്‍ ചോലശ്ശേരി അധ്യക്ഷനായി. പഞ്ചായത്തിലെ കുന്നുംപുറം പ്രദേശത്താണ് കൊലക്കേസ് പ്രതിയേയും കുടുംബത്തെയും ആളുകളെ തെറ്റിദ്ധരിപ്പിച്ച് പാര്‍പ്പിച്ചിരുന്നത്.
2016 ജൂലൈ 15 നാണ് നസ്‌റുദ്ദീനെ എസ്.ഡി.പി.ഐ നേതാവും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയുമായ കപ്പച്ചേരി ബഷീറും സുഹൃത്ത് അന്ത്രുവും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തിയത്. നിര്‍ദ്ധന കുടുംബമാണെന്നും തൊഴില്‍ തേടി വന്നതാണെന്നും വാടകക്കെട്ടിടത്തിന്റെ ഉടമയെ വിശ്വസിപ്പിച്ചാണ് പ്രാദേശിക എസ്.ഡി.പി.ഐ നേതാക്കള്‍ നസ്‌റുദ്ദീന്‍ കൊലക്കേസിലെ ഒന്നാം പ്രതിയായ കപ്പച്ചേരി ബഷീറിനെയും കുടുംബത്തെയും താമസിപ്പിച്ചത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ജില്ലാ ജഡ്ജി സി സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം നസ്‌റുദ്ദീന്‍ വധക്കേസില്‍ ബഷീര്‍ ഒന്നാം പ്രതിയാണെന്ന് വിധിച്ചിരിക്കുന്നു.
പ്രതിയുടെ ഫോട്ടോ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കിയ പ്രദേശവാസികള്‍ക്ക് തങ്ങള്‍ ഒരു ക്രൂര കൊലപാതകത്തിലെ ഒന്നാം പ്രതിയാണല്ലോ തങ്ങളുടെ കൂടെ കഴിഞ്ഞിരുന്നത് എന്ന നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. കേസ് വിധി വരുന്നതിന്റെ രണ്ട് ദിവസം മുമ്പ് ഇവര്‍ സ്ഥലം വിട്ടിരുന്നു.
നാട്ടുകല്‍ അമ്പത്തിമൂന്നില്‍ നിന്നാരംഭിച്ച പ്രകടനം കുന്നുംപുറം സെന്ററില്‍ സമാപിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഇ കെ സമദ് മാസ്റ്റര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സി പി സൈതലവി, സൈതലവി പട്ടിശ്ശേരി, വാപ്പുട്ടിക്കോയ, പി ടി സലാം എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് യൂത്ത് ലീഗ് നേതാക്കളായ കെ പി എം സലീം, ഇ കെ സമദ് , ഉമ്മര്‍ ചോലശ്ശേരി,സി പി സുബൈര്‍, ഇല്യാസ് കുന്നുംപുറം ഉനൈസ് ചെത്തല്ലൂര്‍, അമീന്‍ റാഷിദ്, ഇ.കെ അസ്‌കര്‍, കബീര്‍ അണ്ണാന്‍തൊടി, നൗഷാദ് നാട്ടുകല്‍,അല്‍ത്താഫ്, ഹംസ കുന്നുംപുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി പി സുബൈര്‍ സ്വാഗതവും ഇല്യാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."