HOME
DETAILS
MAL
ഐ.ഐ.ടി ഗുവാഹത്തി ക്യാംപസില്‍ ജപ്പാനീസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
backup
November 22 2019 | 06:11 AM
ഗുവാഹത്തി: ഐ.ഐ.ടി ഗുവാഹത്തിയില്‍ ജപ്പാനീസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ഐ.ഐ.ടി ഗുവാഹത്തിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കോട്ട ഒനോട എന്ന വിദ്യാര്‍ഥിനിയെ ആണ് ക്യാംപസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജപ്പാനിലെ ഗിഫു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ്.
ലോഹിത് ഹോസ്റ്റലിന്റെ 142-ാം നമ്പര്‍ മുറിയിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന സംശയത്തിലാണ് ഐ.ഐ.ടി അധികൃതര്‍.
നവംബര്‍ 30ന് ഇന്റേണ്‍ഷിപ്പ് കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു. ഫോണില്‍ വിളിച്ചെങ്കിലും കിട്ടാത്തതിനെത്തുടര്‍ന്നാണ് ഹോസ്റ്റല്‍ മുറിയില്‍ പരിശോധന നടത്തിയത്.
സംഭവത്തില്‍ പൊലിസ് അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."