വേറിട്ട രചനാരീതിയുമായി രാജാസ് ശതാബ്ദി സ്മരണിക ഒരുക്കുന്നു
നീലേശ്വരം: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി സ്മരണിക ഒരുക്കുന്നത് വേറിട്ട രചനാരീതിയില്‍. ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ സമഗ്ര ചരിത്രം തന്നെയാണ് ഉള്ളടക്കമായി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശില്‍പശാല ഡോ.സി. ബാലന്‍ ഉദ്ഘാടനം ചെയ്തു.
നാടകകൃത്തും അധ്യാപകനുമായ രാജ്‌മോഹന്‍ നീലേശ്വരം ചെയര്‍മാനും രാജാസ് അധ്യാപകന്‍ പി. ഷാജി കണ്‍വീനറുമായ കമ്മിറ്റിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. രചയിതാക്കള്‍ ഉള്‍പ്പെട്ട പാനല്‍ തയാറാക്കിയതായിരുന്നു ആദ്യഘട്ടം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രചനാപരമായ കഴിവുകളുള്ളവരും ഗവേഷക വിദ്യാര്‍ഥികളും പാനലിലുണ്ട്. ചരിത്രകാരനും കണ്ണൂര്‍ സര്‍വകലാശാല ചരിത്രവിഭാഗം തലവനുമായിരുന്ന ഡോ.സി. ബാലന്റെ നേതൃത്വത്തിലാണു ശില്‍പശാല നടത്തിയത്. കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം തലവന്‍ ഡോ.എ.എം ശ്രീധരന്‍ മോഡറേറ്റര്‍ ആയി.
സ്മരണികാ കമ്മിറ്റി ചെയര്‍മാന്‍ രാജ്‌മോഹന്‍ നീലേശ്വരം അധ്യക്ഷനായി. കണ്‍വീനര്‍ പി. ഷാജി, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം.വി ഭരതന്‍, പ്രിന്‍സിപ്പല്‍ ഡോ.എം.ഇ വിഷ്ണു നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. രാവിലെ മുതല്‍ വൈകിട്ടു വരെ നീണ്ട ശില്‍പശാലയില്‍ രചയിതാക്കള്‍ക്കും ഗവേഷകര്‍ക്കും വിഷയങ്ങള്‍ വിഭജിച്ചു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."