എ.ടി.എം കുത്തി തുറന്ന് മോഷണ ശ്രമം
പയ്യമ്പള്ളി: എ.ടി.എം കുത്തിത്തുറന്ന് മോഷണ ശ്രമം. പയ്യമ്പള്ളിയിലുള്ള കനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് ശനിയാഴ്ച രാത്രിയില്‍ വെട്ടിപ്പൊളിച്ച് പണം അപഹരിക്കാന്‍ ശ്രമം നടത്തിയത്. സെന്റ് കാതറിന്‍സ് ഫെറോനാ ദേവാലയത്തിന് സമീപത്തായി സ്വകാര്യ കെട്ടിടത്തിലാണ് എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനുള്ളിലെ സി.സി കാമറാ തകര്‍ത്ത ശേഷമാണ് മോഷണത്തിനായുള്ള ശ്രമങ്ങള്‍ നടത്തിയത്.
പണമടങ്ങുന്ന ടെല്ലര്‍ കുത്തിപ്പൊളിക്കാനുള്ള ശ്രമം വിജയിക്കാതെ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. രാവിലെ നാട്ടുകാരാണ് പകുതി പൊളിച്ച നിലയില്‍ എ.ടി.എം കൗണ്ടര്‍ കണ്ടതും പൊലിസില്‍ വിവരമറിയിച്ചതും.
തുടര്‍ന്ന ഡി.വൈ.എസ്.പി അസൈനാര്‍, ബത്തേരി, പുല്‍പള്ളി സി.ഐമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലിസെത്തി വിശദമായ പരിശോധനകള്‍ നടത്തി.
ഈ മാസം ആദ്യം 9,87,000 രൂപാ ടെല്ലറില്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മെഷിന്‍ പ്രവര്‍ത്തന രഹിതമാണെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും എ.ആര്‍ ക്യാംപില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."