നീലേശ്വരം-ചിറ്റാരിക്കാല്‍ മലയോര റോഡില്‍ യാത്ര ദുരിതം
നീലേശ്വരം: നീലേശ്വരം-ചിറ്റാരിക്കാല്‍ മലയോര റോഡില്‍ യാത്ര ദുരിതപൂര്‍ണം. നീലേശ്വരത്തിനും കാലിച്ചാമരത്തിനും ഇടയില്‍ പലയിടങ്ങളിലായി റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. പലയിടങ്ങളിലും കുഴികളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിനാണ് ഈ ദുര്‍ഗതി.
വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇളകിയ കല്ലുകള്‍ തെറിച്ച് കാല്‍നടയാത്രക്കാര്‍ക്കു പരുക്കേല്‍ക്കുക പതിവാണ്. നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ സംഭവവുമുണ്ട്.
പലയിടങ്ങളും ചെളിക്കുളങ്ങളുമാണ്. ചായ്യോം ബസാര്‍ മുതല്‍ ചോയ്യങ്കോട് വരെ സ്വകാര്യ മൊബൈല്‍ കമ്പനിക്കായി സ്ഥാപിച്ച കേബിള്‍ക്കുഴികള്‍ ശരിയായി മൂടാത്തതിനാല്‍ റോഡരികിലും വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."