HOME
DETAILS

സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറയുന്നു

  
backup
November 30 2018 | 19:11 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%90-%e0%b4%b5%e0%b4%bf-%e0%b4%ac%e0%b4%be-2

 

മാനന്തവാടി: സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറയുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ 12 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രോഗബാധിതരുടെ എണ്ണം കുറയുകയാണ്. ജില്ലകളിലെ എച്ച്.ഐ.വി പരിശോധനാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയവരില്‍ അണുബാധിതരുടെ എണ്ണമാണ് ആരോഗ്യവകുപ്പ് പരിശോധിച്ചത്.
2006ല്‍ സംസ്ഥാനത്ത് എച്ച്.ഐ.വി പരിശോധനക്ക് വിധേയരായ 88,737 പേരില്‍ 3,348 പേര്‍ക്ക് അണുബാധയുണ്ടായിരുന്നു. 2007ല്‍ എണ്ണം 3972 ആയിരുന്നു. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ രോഗപരിശോധന നടത്തിയവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായെങ്കിലും അണുബാധിതരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായി.
ആദ്യപരിശോധനയില്‍ ഒരാളില്‍ എച്ച്.ഐ.വി അണുബാധ കണ്ടെത്തിയാല്‍ പിന്നീട് രണ്ട് തവണകൂടി പരിശോധിക്കും. മൂന്ന് പരിശോധനകളുടെയും ഫലം പോസിറ്റീവ് ആണെങ്കില്‍ മാത്രമേ ആ വ്യക്തി എച്ച്.ഐ.വി പോസിറ്റീവാണെന്ന് സ്ഥിരീകരിക്കൂ. 2008ല്‍ 1,81,312 പേര്‍ പരിശോധന നടത്തിയതില്‍ 2748 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീടുള്ള ഓരോവര്‍ഷവും രോഗബാധിതരുടെ എണ്ണം കുറഞ്ഞുവന്നു. 2017ല്‍ 6,87,545 പേര്‍ എച്ച്.ഐ.വി പരിശോധന നടത്തി. ഇതില്‍ 1299 പേര്‍ക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 886 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,69,622 പേരാണ് പരിശോധന നടത്തിയത്. അണുബാധിതരില്‍ പുരുഷന്‍മാരാണ് കൂടുതല്‍. ഈ വര്‍ഷം അണുബാധ കണ്ടെത്തിയ 886 പേരില്‍ 566 പുരുഷന്‍മാരും 320 സ്ത്രീകളുമാണ്. 2002 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്ത് അണുബാധിതരുടെ എണ്ണം 31,612 ആണ്. പരിശോധന നടത്തിയ 52,43,394 പേരിലാണ് ഇത്രയും അണുബാധിതരുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ പേര്‍ പരിശോധനക്ക് വിധേയരായത്. 2002 മുതല്‍ 2018വരെ ഇവിടെ 8,49,733 പേര്‍ പരിശോധന നടത്തി.
വയനാട്ടിലാണ് കുറവ്. ഈ കാലയളവില്‍ വയനാട്ടില്‍ പരിശോധന നടത്തിയത് 1,47,418 പേരാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ കൂടുതല്‍പേര്‍ പരിശോധനക്ക് വിധേയമായത് കോഴിക്കോടാണ്. 5,35,881 പേരാണ് 2002 മുതല്‍ 2018 സെപ്റ്റംബര്‍ വരെ പരിശോധന നടത്തിയത്. ഓരോ ജില്ലകളിലും അതത് ജില്ലകളിലുള്ളവര്‍ മാത്രമല്ല പരിശോധന നടത്തിയിട്ടുള്ളത്. ജില്ലമാറി പരിശോധിച്ചവരുമുണ്ട്. അതിനാല്‍ ഓരോ ജില്ലയിലെയും രോഗബാധിതരുടെ എണ്ണം ഈ കണക്കുകള്‍പ്രകാരം തിട്ടപ്പെടുത്താനാവില്ല. ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2017ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 21.40 ലക്ഷം എച്ച്.ഐ.വി ബാധിതരുണ്ട്. ഇതില്‍ 9.08 ലക്ഷംപേര്‍ സ്ത്രീകളാണ്. 2018 മാര്‍ച്ചിലെ കണക്ക് പ്രകാരം രാജ്യത്ത് 11.81 ലക്ഷംപേര്‍ സര്‍ക്കാരിന്റെ എയ്ഡ്‌സ് നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ ചികിത്സയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago