കുമ്പളയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ സമഗ്ര ഗതാഗത പരിഷ്‌ക്കരണം
കുമ്പള: നഗരത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഗതാഗത പരിഷ്‌കരണം കൊണ്ടുവരാന്‍ കുമ്പള പൊലിസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കളത്തൂര്‍, പേരാല്‍, കണ്ണൂര്‍ ഭാഗത്തേക്കു സര്‍വിസ് നടത്തുന്ന ബസുകള്‍ വ്യാപാരി ഭവന്റെ സമീപത്തു നിര്‍ത്തിയിടും.
വിവേകാനന്ദ സര്‍ക്കിളിന്റെ മുന്‍വശം മുതല്‍ ഓട്ടോസ്റ്റാന്‍ഡ് വരെ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടുള്ളതല്ല. ഗോകുല്‍ ഹോട്ടല്‍ മുതല്‍ പൊലിസ് സ്റ്റേഷന്‍ റോഡിലെ ട്രാന്‍സ്‌ഫോര്‍മര്‍ വരെ റോഡിനോടു ചേര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്താം.
ട്രെയിന്‍ യാത്രക്കാരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കുമ്പള റെയില്‍വേ സ്റ്റേഷനു സമീപത്തു സ്ഥലം കണ്ടെത്തും. ഇവിടെ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ക്കു തുക ഈടാക്കും. റോഡില്‍ മത്സ്യവില്‍പന നടത്തുന്നവര്‍ക്കെതിരേയും നടപടിയെടുക്കും.
കാല്‍നട യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു പുറത്തു സാധനങ്ങള്‍ വച്ചാലും പിഴ ഈടാക്കും. വിജയബാങ്കിനു മുന്‍വശത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. കുമ്പള ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തായി വലിയ വാഹനങ്ങള്‍ നിര്‍ത്തുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.
നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പൊലിസുകാരെ നിര്‍ത്തും.
പൊലിസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ പൊലിസ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പഞ്ചായത്ത് അധികൃതരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."