HOME
DETAILS
MAL
മാലിന്യം തള്ളാന്‍ റെയില്‍വേ സ്ഥലവും
backup
July 29 2017 | 23:07 PM
കാസര്‍കോട്: നഗരം മാലിന്യമുക്തമാക്കാന്‍ അധികൃതര്‍ ശ്രമിക്കുമ്പോള്‍ ഇതിനു വിപരീതമായി മാലിന്യം തള്ളാന്‍ ചിലര്‍ തിരഞ്ഞെടുത്തതു റെയില്‍വേ ഉടമസ്ഥതയിലുള്ള സ്ഥലം. തളങ്കരയിലെ റെയില്‍വേ മേല്‍പാലത്തിന്റെ വശങ്ങളിലും ഇതിനു കീഴിലുമാണു മാലിന്യങ്ങള്‍ കൊണ്ടു തള്ളുന്നത്. മേല്‍പാലത്തിന്റെ വശത്തെ ചെരിവുള്ള ഭാഗത്താണു മാലിന്യം കുന്നുകൂടി കിടക്കുന്നത്. മഴ വന്നതോടെ ഇവ ചീഞ്ഞളിഞ്ഞ നിലയിലാണ്.
കാസര്‍കോട്ടെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മാലിക് ഇബ്നു ദീനാര്‍ മസ്ജിദിലേക്കുള്ള പാത കടന്നു പോകുന്നത് ഈ മേല്പാലത്തില് കൂടിയാണ്. മാലിന്യങ്ങള്‍ കുന്നുകൂടി ഇതു ചീഞ്ഞളിഞ്ഞതോടെ ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്കും ഇതു ദുരിതമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."