പട്ടികജാതി-വര്‍ഗ ക്ഷേമപദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നു
പെര്‍ള: പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിനുള്ള ക്ഷേമ പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. പല പദ്ധതികളും യഥാര്‍ഥ ഗുണഭോക്താക്കളില്‍ എത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പട്ടിക വര്‍ഗ-പട്ടിക ജാതി പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കോളനികള്‍ കേന്ദ്രീകരിച്ചു നടപ്പാക്കിയ സമഗ്ര പദ്ധതികളും വ്യക്തിഗത പദ്ധതികളും പാതിവഴിയില്‍ നിലക്കാന്‍ തുടങ്ങിയിട്ടും ഇത്തരം സംഭവം സംബന്ധിച്ച് ഒരന്വേഷണത്തിനും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിനു കിടപ്പാടം ഉറപ്പാക്കുന്നതിനു സര്‍ക്കാര്‍ നടപ്പാക്കുന്ന ഭവന പദ്ധതികളുടെ തുക വാങ്ങുകയും പദ്ധതി പൂര്‍ത്തീകരിക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ചവരും ജില്ലയില്‍ നിരവധിയാണ്.
സാധാരണ ഇത്തരത്തില്‍ വീട് നിര്‍മിക്കാനുള്ള തുക ഏതെങ്കിലും കരാറുകാരനെ ഏല്‍പ്പിക്കുകയാണു പതിവ്. തുക കൈപ്പറ്റുന്ന ആളാകട്ടെ പേരിനു മാത്രം പണിയെടുത്തു പ്രവൃത്തി പൂര്‍ത്തീകരിക്കാതെ പദ്ധതി പ്രവര്‍ത്തനം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ്. സ്വന്തമായി വീടു നിര്‍മിക്കാമെന്ന ഉറപ്പിന്മേല്‍ പണം കൈപറ്റുന്ന പലരും ലഭിച്ച പണം മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതോടെ വീട് നിര്‍മാണ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. പട്ടിക ജാതി, വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട പ്രൊമോട്ടര്‍മാരാകട്ടെ ഇത്തരക്കാരെ ഗൗനിക്കാറില്ലെന്നും ആക്ഷേപമുണ്ട്.
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ചില പ്രൊമോട്ടര്‍മാരാകട്ടെ ശമ്പളം വാങ്ങുന്നതല്ലാതെ പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നടപ്പാക്കുന്നതിന് കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണവും വ്യാപകമാണ്. പൊതു പദ്ധതികളുടെ വിഭാഗത്തില്‍ കോടിക്കണക്കിനു രൂപയുടെ പദ്ധതിയാണു ജില്ലയില്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."