സഊദി അറാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ മലയാളികളും
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ സഊദി അറാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ മലയാളികളും. ആയിരക്കണക്കിന് വിദേശികളാണ് ഇതിനകം ഓഹരി വാങ്ങാന്‍ പണമടച്ച് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.
അതേ സമയം അറാംകൊയുടെ ഓഹരി ആവശ്യം 100 ശതമാനത്തിലെത്തിയതായി ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് ആരംഭിച്ച് മൂന്നു ദിവസത്തിനകം സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നീക്കിവെച്ച ഓഹരികള്‍ക്കുള്ള ആവശ്യം 100 ശതമാനത്തിലെത്തി. ഒരു ശതമാനം ഓഹരികളാണ് (200 കോടി ഷെയറുകള്‍) കമ്പനികള്‍ക്കു വേണ്ടി നീക്കിവെച്ചിരിക്കുന്നത്. കമ്പനികള്‍ക്കുള്ള ഐ.പി.ഒ സബ്‌സ്‌ക്രിപ്ഷന്‍ ഈ മാസം 17 ന് ആരംഭിച്ചു. ഡിസംബര്‍ നാലു വരെ ഇത് തുടരും.
ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ 2,560 കോടി ഡോളര്‍ സമാഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ മാസം 24 ന് അറാംകൊ ദുബായില്‍ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തും. ദുബായ് ഫിനാന്‍ഷ്യല്‍ സെന്ററിലെ റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലിലാണ് കൂടിക്കാഴ്ച. തൊട്ടടുത്ത ദിവസം അബുദാബിയിലും കൂടിക്കാഴ്ച നടക്കും. ആകെ 300 കോടി ഷെയറുകളാണ് (ഒന്നര ശതമാനം ഷെയറുകള്‍) കമ്പനി ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍ക്കുന്നത്. ഇതില്‍ അര ശതമാനം (100 കോടി) ഓഹരികള്‍ വ്യക്തികള്‍ക്കു വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്.
ഐ.പി.ഒ വില 30 റിയാലിനും 32 റിയാലിനും ഇടയിലാണ് നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ മൂലധനം 6,000 കോടി റിയാലാണ്. ഇത് 20,000 കോടി സാദാ ഷെയറുകളായി തിരിച്ചിട്ടുണ്ട്. ഐ.പി.ഒയുടെ അവസാനത്തില്‍ ഓഹരി വില അന്തിമമായി നിശ്ചയിക്കും. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിനിടെ വ്യക്തികള്‍ക്ക് ഓഹരിയൊന്നിന് 32 റിയാല്‍ നിരക്കിലാണ് നല്‍കുക. നിരക്ക് ശ്രേണി പ്രകാരം ഉയര്‍ന്ന പരിധിയാണിത്. അന്തിമ നിരക്ക് 32 റിയാലില്‍ കുറവാണെങ്കില്‍ അധികം അടച്ച തുക തിരികെ ഈടാക്കുകയോ അധിക ഓഹരികള്‍ നേടാനോ നിക്ഷേപകര്‍ക്ക് അവസരമുണ്ടാകും.
വ്യക്തികള്‍ക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ സമയം ഈ മാസം 28 വരെയാണ്. വ്യക്തികള്‍ ഐ.പി.ഒ പ്രകാരമുള്ള പണം അടക്കേണ്ട അവസാന ദിവസം നവംബര്‍ 28 ആണ്. അന്തിമ ഐ.പി.ഒ നിരക്ക് ഡിസംബര്‍ അഞ്ചിന് പ്രഖ്യാപിക്കും. സബ്‌സ്‌്രൈകബ് ചെയ്ത വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നീക്കിവെക്കുന്ന അന്തിമ ഓഹരികളും ഡിസംബര്‍ അഞ്ചിന് പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."