ജില്ലാ വികസന സമിതിയോഗം
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ കുടിവെള്ള വിതരണ സംവിധാനം വിപുലപ്പെടുത്തുന്നതിനു ലോകബാങ്ക് സഹായത്തോടെ ജലനിധി മുഖേന ആവിഷ്കരിച്ച 1000 കോടി രൂപയുടെ ജലവിതരണ പദ്ധതിയില്‍ ജില്ലയിലെ പരമാവധി പഞ്ചായത്തുകളെ ഉള്‍പ്പെടുത്തണമെന്നു ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിക്കുകയായിരുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷനായി. ജില്ലയില്‍ ഒട്ടേറെ വന്‍കിട ജലവിതരണ പദ്ധതികള്‍ക്കു ജില്ലാ ഭരണകൂടം രൂപം നല്‍കിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഗുണഫലം പരമാവധി പഞ്ചായത്തുകളില്‍ ലഭിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ ആയിരം ഏക്കര്‍ ഭൂമി സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി അനുവദിച്ച സാഹചര്യത്തില്‍ മറ്റു വികസന പദ്ധതികള്‍ക്കു തടസമുണ്ടായിക്കൂടെന്നും കരിന്തളം ഗവ. കോളജിന് അനുവദിച്ച ഭൂമി സൗരോര്‍ജ്ജ പദ്ധതിയിലുള്പ്പെട്ടതാണെന്നും അതുകൊണ്ട് കോളജ് ഇല്ലാതായിക്കൂടെന്നും പി. കരുണാകരന് എം.പി പറഞ്ഞു. വികസനത്തില്‍ പിന്നാക്കം നില്ക്കുന്ന കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ഗവ. കോളജ് അടിയന്തരാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."