HOME
DETAILS
MAL
പൊലിസിനെതിരേ ഭീഷണി; ആറുപേര്‍ക്കെതിരേ കേസ്
backup
July 29 2017 | 23:07 PM
തളങ്കര: മണല്‍ കടത്തവെ പൊലിസ് പിടിച്ചെടുത്തു പുഴക്കരയില്‍ കെട്ടിയ തോണി അജ്ഞാതര്‍ അഴിച്ചു കൊണ്ടുപോയതിനെ തുടര്‍ന്നു തിരയാന്‍ പോയ പൊലിസുകാരനെ ഭീഷണിപ്പെടുത്തിയതിന് ആറു പേര്‍ക്കെതിരേ കാസര്‍കോട് ടൗണ്‍ പൊലിസ് കേസെടുത്തു. കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ ബി. ധനേഷിന്റെ പരാതിയിലാണു കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരേ കേസെടുത്തത്.
28നു പുലര്‍ച്ചെ 4.30നു തളങ്കര കെ.കെ പുറത്ത് അനധികൃതമായി മണല്‍ കടത്തിവരികയായിരുന്ന തോണി ടൗണ്‍ എസ്.ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് പിടികൂടിയിരുന്നു. കരയില്‍ കയറ്റിവച്ചിരുന്ന തോണി പിന്നീട് മണല്‍ സഹിതം ആരോ അഴിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. പിന്നീട് തോണി അന്വേഷിച്ച് കണ്ടെത്തി കൊണ്ടുവരുന്നതിനിടെ ആറംഗ സംഘം പൊലിസ് സംഘത്തെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."