പട്ടികവര്‍ഗ വിഭാഗത്തിനുള്ള ആനുകൂല്യ ഫണ്ട്:എന്‍മകജെ പഞ്ചായത്തിന് ലഭിച്ചത് 'അഞ്ചു ലക്ഷം..! '
കാസര്‍കോട്: കേന്ദ്ര, കേരള സര്‍ക്കാരുകള്‍ പട്ടികവര്‍ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി നല്‍കുന്ന ട്രൈബല്‍ സബ് പ്ലാന്‍ പ്രകാരമുള്ള ഫണ്ട് ഏറ്റവും കുറവു ലഭിച്ചത് ജില്ലയില്‍ എന്‍മകജെ പഞ്ചായത്തിന്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ വിഭാഗം താമസിക്കുന്ന എന്‍മകജെ പഞ്ചായത്തിന് ഇക്കുറി ടൈബ്രല്‍ സബ് പ്ലാന്‍ പ്രകാരം ലഭിച്ചത് വെറും അഞ്ചു ലക്ഷം രൂപയാണ്. ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ താരതമ്യേന കുറവു താമസിക്കുന്ന പഞ്ചായത്തുകള്‍ക്ക് ഒരു കോടി രൂപ വരെ അനുവദിച്ചപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തായ എന്‍മകജെക്ക് ഇരുട്ടടി കിട്ടിയത്. ഗ്രാമ പഞ്ചായത്തുകളിലെ പൊതുജനത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭവന നിര്‍മാണം എന്നീ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനായാണു ട്രൈബല്‍ സബ് പ്ലാന്‍ ഉപയോഗിക്കുന്നത്.
ജില്ലയിലെ 39 പഞ്ചായത്തുകളില്‍ ഈ ആനൂകൂല്യം ഇക്കുറി നല്‍കി. 1873 പട്ടികവര്‍ഗ കുടുംബങ്ങളിലായി 7380 ജനസംഖ്യയുള്ള എന്‍മകജെ പഞ്ചായത്തിനു അഞ്ചു ലക്ഷം രൂപ ലഭിച്ചപ്പോള്‍ 150 കുടുംബങ്ങളിലായി 746 ജനസംഖ്യയുള്ള കുംബഡാജെ പഞ്ചായത്തിനു പതിമൂന്നര ലക്ഷവും 1350 കുടുംബങ്ങളിലായി 6198 ജനസംഖ്യയുള്ള ദേലംപാടി പഞ്ചായത്തിന് ഒരുകോടി 30 ലക്ഷവും 1088 കുടുംബങ്ങളിലായി 5080 ജനസംഖ്യയുള്ള ബദിയഡുക്ക പഞ്ചായത്തിന് ഒരുകോടി 22 ലക്ഷം രൂപയും 750 കുടുംബങ്ങളിലായി 3845 ജനസംഖ്യയുള്ള പൈവളികെ പഞ്ചായത്തിന് 62 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
നേരത്തെ പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം ബോധ്യപ്പെടുത്താത്തതിനാലും കൃത്യമായ രേഖകള്‍ ഹാജാരാക്കത്തിനാലുമാണ് എന്‍മകജെ പഞ്ചായത്തിനു പദ്ധതി വിഹിതം കൃത്യമായി ലഭിക്കാതിരിക്കാന്‍ കാരണമായതെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."