HOME
DETAILS
MAL
മാതാവിന്റെ കണ്മുന്നില് മകന് മുങ്ങിമരിച്ചു
backup
August 07 2016 | 21:08 PM
മലയിന്‍കീഴ്: മാതാവിന്റെ കണ്മുന്നില് മകന് മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് ഏഴു
മണിയോടെ നെയ്യാറില്‍ മാറനല്ലൂര്‍ പഞ്ചായത്തിലെ പുന്നാവൂര്‍ അരുവിക്കര ഭാഗത്താണ് സംഭവം.
മാറനല്ലൂര്‍ അരുവിക്കര പാറയില്‍ വീട്ടില്‍ ശിവന്‍കുട്ടിയുടെ മകന് ശിവപ്രസാദ് എന്നു വിളിക്കുന്ന ശങ്കറാ( 21) ണ് മരിച്ചത്. മാതാവ് അംബികയോടൊപ്പം കുളിക്കാനെത്തിയ യുവാവ് കുളിക്കുന്നതിനിടയില്‍ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നു. തിരച്ചില്‍ നടത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. യുവാവിന് മാനസിക വൈകല്യമുണ്ടായിരുന്നതായി പറയുന്നു. നീതുവാണ് സഹോദരി. മ്യതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."