മോദിയും ഷി ജിന്പിങ്ങും കൂടിക്കാഴ്ച നടത്തി
ബ്യൂണസ് അയേഴ്സ്: ജി-20 ഉച്ചകോടിയുടെ ഭാഗമായി അര്‍ജന്റീനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി.
തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധങ്ങള്‍ ശക്തപ്പെടുത്തുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തി.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായായിരുന്നു ഇരുവരും ഇതിനു മുന്‍പു കണ്ടുമുട്ടിയത്.
അതേസമയം, ഇന്ത്യയെയും അര്‍ജന്റീനയെയും ബന്ധിപ്പിക്കുന്നതു യോഗയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യോഗയുമായി ബന്ധപ്പെട്ട് അര്‍ജന്റീനയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ സ്നേഹവും സന്തോഷവും കാരണത്താല്‍ 24 മണിക്കൂറിലേറെ സമയമെടുത്ത് 15,000 കിലോമീറ്റര്‍ താണ്ടിയാണ് താനിവിടെയെത്തിയതെന്നും ഇന്ത്യയ്ക്കു പുറത്താണുള്ളതെന്നു തനിക്കിപ്പോഴും തോന്നുന്നില്ലെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."