ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുമെന്ന് സഊദി
റിയാദ്: ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ, എണ്ണയിതര ഉല്‍പന്നങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നതിനും സഊദി സമ്മതിച്ചതായി റിപ്പോര്‍ട്ട്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
അര്‍ജന്റീനയില്‍ നടക്കുന്ന ജി- 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ബ്യൂണസ് അയേഴ്‌സിലെ രാജകൊട്ടാരത്തില്‍വച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയങ്ങള്‍ക്കു പുറമേ രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, ഊര്‍ജം എന്നീ മേഖലകളില്‍ ഊന്നിയുള്ള ചര്‍ച്ചകളാണ് നടന്നതെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ നാഷനല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഫണ്ടിന്റെ ഇനീഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്വാസി സുവനീര്‍ വെല്‍ത്ത് ഫണ്ട് എന്നിവയിലേക്കു സഊദിയുടെ ഭാഗത്തുനിന്നുള്ള കൂടുതല്‍ നിക്ഷേപങ്ങളെക്കുറിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്ന് കിരീടാവകാശി വ്യക്തമാക്കിയതായി നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും സംയുക്തമായി ആയുധങ്ങളും യുദ്ധോപകരങ്ങളും നിര്‍മിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കാര്‍ഷിക മേഖലയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സഊദിയിലേക്കുള്ള ഇറക്കുമതിക്കു പകരം കൂടുതല്‍ ഇറക്കുമതി ഇന്ത്യയില്‍ നിന്നാക്കാമെന്ന തീരുമാനമാണ് കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."