HOME
DETAILS
MAL
കളഞ്ഞുകിട്ടിയ 14,000 സഊദി റിയാല്‍ തിരിച്ചുനല്‍കി
backup
July 29 2017 | 23:07 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനില്‍നിന്നു നഷ്ടമായ പണം തിരികെനല്‍കി യുവാവ് മാതൃകയായി. കരിപ്പൂര്‍ കുമ്മിണിപ്പാറ ആനപ്ര നവാസാണ് യാത്രക്കാരനു നഷ്ടമായ 14,000 സഊദി റിയാല്‍ തിരിച്ചുനല്‍കിയത്.
ദമാമില്‍നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി സുബൈറില്നിന്നാണ് ഇന്നലെ രാവിലെ പണം നഷ്ടമായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പണം കരിപ്പൂര്‍ സ്വദേശിക്കു ലഭിച്ചതായി അറിയുന്നത്. കരിപ്പൂര്‍ പൊലിസിന്റെ സാന്നിധ്യത്തിലാണ് 2.4 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ പണം തിരിച്ചുനല്‍കിയത്. വിമാനത്താവള റോഡ് നുഹ്മാന്‍ ജങ്ഷനില്‍നിന്നാണ് പണം ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."